തിരയുക

Vatican News
 പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍ വചനസന്ദേശം നല്കുന്നു, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 12-10-18 പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍ വചനസന്ദേശം നല്കുന്നു, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 12-10-18  (Vatican Media)

മാന്യതയുടെ പൊയ്മുഖമണിഞ്ഞ സാത്താനുണ്ട്, ജാഗ്രതയാവശ്യം

മാന്യവേഷമണിഞ്ഞ സാത്താന്മാര്‍ക്കു മുമ്പില്‍ ജാഗരൂഗത, ക്രിസ്തീയ ജാഗ്രത പാലിക്കുകയാണ് യേശു ഏകുന്ന സന്ദേശം, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മാന്യന്‍റെ മുഖംമൂടിയണിഞ്ഞെത്തുന്ന സാത്തനെതിരെ ജാഗ്രതപുലര്‍ത്തേണ്ടതിന്‍റെ  ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുന്നു.  

വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച(12/10/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

യേശു പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെ ഉപയോഗിച്ചാണ് അശുദ്ധാത്മാക്കളെ ബഹിഷക്കരിക്കുന്നതെന്ന് ആരോപിക്കുന്നവര്‍ക്ക് അവിടന്നേകുന്ന മറുപടിയുള്‍ക്കൊള്ളുന്ന, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 11,15-26 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

നമ്മള്‍ ക്രൈസ്തവര്‍, കത്തോലിക്കര്‍, പള്ളിയില്‍ പോകുന്നു, എല്ലാം ക്രമനിബദ്ധം എന്നു ധരിക്കുന്നു, കുറവുകളും പാപങ്ങളും ഉണ്ട്, എന്നിരുന്നാലും എല്ലാം മുറപോലെയാണെന്നു കരുതുന്നു. പാപ്പാ തുടര്‍ന്നു, മാന്യന്‍റെ വേഷമണിഞ്ഞ് ഒരുവന്‍ എത്തുന്നു...വാതിലില്‍ മുട്ടുന്നു, അകത്തു കടന്നോട്ടെയെന്ന് അനുവാദം ചോദിക്കുന്നു, മണിയടിക്കുന്നു. മാന്യവേഷധാരിയായ ഇത്തരം സാത്താന്മാര്‍ ഏറെ അപകടംപിടിച്ചവരാണ്. അവര്‍ വീടിനകത്തുണ്ടെന്ന് നീ അറിയില്ല. ഇത് ലൗകികാരൂപിയാണ്, ലോകത്തിന്‍റെ അരൂപിയാണ്.

സാത്താന്‍ ദുഷ്പ്രവര്‍ത്തികളും യുദ്ധങ്ങളും അനീതികളുകൊണ്ട് നേരിട്ടൊ അല്ലെങ്കില്‍ മാന്യന്‍റെ വേഷധാരിയായി, അനുനയിച്ച് ഈ രീതിയിലും നാശം വിതയ്ക്കുന്നു. അവ കോലഹലമുണ്ടാക്കില്ല, സൗഹൃദം ഭാവിക്കും നിന്നെ വശീകരിക്കും, നിന്നെ സാമാന്യത്വത്തിന്‍റെ പാതയിലേക്കു നയിക്കും.

ഇത്തരം മാന്യവേഷമണിഞ്ഞ സാത്താന്മാര്‍ക്കു മുമ്പില്‍ ജാഗരൂഗത, ക്രിസ്തീയ ജാഗ്രത പാലിക്കുകയാണ് യേശു ഏകുന്ന സന്ദേശം എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

12 October 2018, 13:12
വായിച്ചു മനസ്സിലാക്കാന്‍ >