തിരയുക

ആഫ്രിക്കൻ നാടായ ഘാനയിലെ കത്തോലിക്കാമെത്രാൻ സംഘം 19/11/24 ആഫ്രിക്കൻ നാടായ ഘാനയിലെ കത്തോലിക്കാമെത്രാൻ സംഘം 19/11/24 

ഐക്യത്തിലും പ്രത്യാശയിലും മുന്നേറുക, ഘാനയിലെ കത്തോലിക്കാമെത്രാന്മാർ!

ആഫ്രിക്കൻ നടായ ഘാനയിലെ കത്തോലിക്കാ മെത്രാന്മാരുടെ സംഘത്തിൻറെ സമ്പൂർണ്ണ സമ്മേളന സന്ദേശം: പ്രത്യാശയുടെ ഉറവിടം ക്രിസ്തുവാണെന്ന് പ്രഘോഷിക്കുക പ്രാദേശിക സഭയുടെ ദൗത്യം. നാടിൻറെ പ്രകൃതിസമ്പത്ത് കാത്തുസൂക്ഷിക്കുന്നതിനായി പരിശ്രമിക്കുക, മെത്രാന്മാർ അന്നാടിൻറെ രാഷ്ട്രീയ നേതാക്കളോടും കാര്യനിർവ്വാഹക സ്ഥാപനങ്ങളോടും പ്രാദേശിക സമൂഹങ്ങളോടും.

ഗബ്രിയേൽ അസേസജോ അന്ത്വി - ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രത്യാശയുടെ ഉറവിടം ക്രിസ്തുവാണെന്ന് പ്രഘോഷിക്കുകയാണ് ഘാനയിലെ സഭയുടെ കാതലായ ദൗത്യമെന്ന് പ്രാദേശിക കത്തോലിക്കാമെത്രാന്മാർ.

അന്നാട്ടിലെ ഒബ്വാസി രൂപതയിൽ അടുത്തയിടെ സമാപിച്ച തങ്ങളുടെ സമ്പൂർണ്ണസമ്മേളനത്തിൻറ സമാപനത്തിൽ മെത്രാന്മാർ പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

ഐക്യം, പ്രത്യാശ, കർമ്മനിരതത്വം എന്നിവയ്ക്കുള്ള ആഹ്വാനവും ഈ സന്ദേശത്തിൽ അടങ്ങിയിരിക്കുന്നു. കൂടാതെ പരിസ്ഥിതി പരിപാലനം സാമൂഹ്യനീതി എന്നിവയ്ക്കായുള്ള പരിശ്രമങ്ങളുടെ ആവശ്യകതയും മെത്രാന്മാർ ചൂണ്ടിക്കാട്ടുന്നു. വിശ്വാസമേഖലയിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായി, പ്രത്യേകിച്ച്, സുവിശേഷം പങ്കുവയ്ക്കാനുള്ള തങ്ങളുടെ പരിശ്രമങ്ങൾ നവീകരിക്കാൻ സഭാദ്ധ്യക്ഷന്മാർ പ്രാദേശിക കത്തോലിക്കർക്ക് പ്രചോദനം പകരുന്നു.

ആധുനികമനുഷ്യൻറെ ചോദ്യങ്ങൾക്ക് ഉത്തരമേകാൻ ക്രൈസ്തവ സന്ദേശത്തിനാകുമെന്ന തങ്ങളുടെ ഉറച്ച ബോധ്യം മെത്രാന്മാർ സന്ദേശത്തിൽ പ്രകടിപ്പിക്കുന്നുണ്ട്. പരിസ്ഥിതിയുടെ കാര്യത്തിൽ ഉത്തരവാദിത്വത്തിനാഹ്വാനം ചെയ്യുന്ന “പാരിസ്ഥിക പൗരത്വത്തിന്” ഊന്നൽ നല്കിക്കൊണ്ട് നാടിൻറെ പ്രകൃതിസമ്പത്ത് കാത്തുസൂക്ഷിക്കുന്നതിനായി പരിശ്രമിക്കാൻ മെത്രാന്മാർ അന്നാടിൻറെ രാഷ്ട്രീയ നേതാക്കളോടും കാര്യനിർവ്വാഹക സ്ഥാപനങ്ങളോടും പ്രാദേശിക സമൂഹങ്ങളോടും അഭ്യർത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 November 2024, 12:30