തിരയുക

തമിഴ്നാട്ടിലെ തഞ്ചാവൂർ രൂപതയുടെ നിയുക്ത മെത്രാൻ സഗായരാജ് തമ്പുരാജ് തമിഴ്നാട്ടിലെ തഞ്ചാവൂർ രൂപതയുടെ നിയുക്ത മെത്രാൻ സഗായരാജ് തമ്പുരാജ് 

തഞ്ചാവൂർ രൂപതയ്ക്ക് പുതിയ മെത്രാൻ!

സഗായരാജ് തമ്പുരാജ് തഞ്ചാവൂർ രൂപതയുടെ നവ സാരഥി. നിയുക്തമെത്രാൻ തിരുച്ചിറപ്പള്ളി രൂപതയിലെ അയ്യംപട്ടി സ്വദേശിയാണ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തമിഴ്നാട്ടിലെ തഞ്ചാവൂർ രൂപതയുടെ പുതിയ മെത്രാനായി വൈദികൻ സഗായരാജ് തമ്പുരാജിനെ (Fr. Sagayaraj Thamburaj) മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു.

ഫ്രാൻസീസ് പാപ്പാ ശനിയാഴ്ചയാണ് (13/07/24) ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

തിരുച്ചിറപ്പള്ളി രൂപതയിലെ അയ്യംപട്ടിയിൽ 1969 മാർച്ച് 14-നാണ് നിയുക്തമെത്രാൻ സഗായരാജ് തമ്പുരാജിൻറെ ജനനം.1996-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മദ്രാസ് സർവ്വകാലാശാലയിൽ നിന്ന് ആംഗല സാഹിത്യത്തിൽ ബിരുദവും മധുരൈ കാമരാജ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും മദ്രാസ് സർവ്വകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

ഇടവക സഹവികാരി, വികാരി, രൂപതാവൈദികസമിതിയുടെയും രൂപതാ പിന്നോക്കവിഭാഗക്കാർക്കായുള്ള സമിതിയടെയും രൂപതാ സിനഡിൻറെയും കാര്യദർശി, അജപാലന കേന്ദ്രത്തിൻറെ മേധാവി, രുപതാസമിതികളുടെ ഏകോപകൻ, സെമിനാരി അദ്ധ്യാപകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം തിരുച്ചിറപ്പള്ളിയിലെ സെൻറ് പോൾ സെമിനാരിയിൽ അദ്ധ്യാപകനായിരിക്കെയാണ് മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ജൂലൈ 2024, 15:59