തിരയുക

മതസൗഹാർദത്തിനായി പ്രാർത്ഥനാജാഥ നടത്തുന്ന പാക്കിസ്ഥാൻ ക്രിസ്ത്യൻ സമൂഹം മതസൗഹാർദത്തിനായി പ്രാർത്ഥനാജാഥ നടത്തുന്ന പാക്കിസ്ഥാൻ ക്രിസ്ത്യൻ സമൂഹം   (AFP or licensors)

പാക്കിസ്ഥാനിൽ വീണ്ടും പള്ളികൾ തുറക്കുന്നു

മതനിന്ദ ആരോപിച്ച് ആഗസ്റ്റ് മാസം പതിനാറാം തീയതി കിഴക്കൻ പാക്കിസ്ഥാനിലെ ജറൻവാലയിൽ നടന്ന ആൾക്കൂട്ട അക്രമത്തിൽ ഏകദേശം മുപ്പതോളം ക്രിസ്ത്യൻ പള്ളികൾ അഗ്നിക്കിരയാവുകയും,ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.

ഫാ.ജിനു തെക്കേത്തലക്കൽ,വത്തിക്കാൻ സിറ്റി

മതനിന്ദ ആരോപിച്ച് ആഗസ്റ്റ് മാസം പതിനാറാം തീയതി കിഴക്കൻ പാക്കിസ്ഥാനിലെ ജറൻവാലയിൽ നടന്ന ആൾക്കൂട്ട അക്രമത്തിൽ ഏകദേശം  മുപ്പതോളം ക്രിസ്ത്യൻ പള്ളികൾ അഗ്നിക്കിരയാവുകയും,ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.ഇതേതുടർന്ന് പ്രവിശ്യയിലെ എല്ലാ പള്ളികളും അടയ്ക്കുകയും ആരാധനകൾ നിർത്തിവയ്ക്കുകയും ചെയ്തു.

എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നു തെളിയുകയും അക്രമം ബാധിച്ച സ്ഥലത്തെ പള്ളികളുടെ പുനരുദ്ധാരണത്തിനായി പഞ്ചാബ് സർക്കാർ ധനസഹായം പ്രഖ്യാപിക്കുകയും,സമയോചിതമായ പുനർനിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിന്റെ ഫലമായി പ്രതീക്ഷയുടെ അടയാളമായി വീണ്ടും പള്ളികൾ തുറക്കുന്നു.

സമാധാനത്തിനായി പ്രാർത്ഥിക്കുകയും,വിവിധ മതങ്ങളുടെ സമാധാനപരമായ സഹവർത്തിത്വം കെട്ടിപ്പടുക്കാൻ മുൻകൈയെടുക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് വീണ്ടും പള്ളികൾ തുറക്കാൻ ദൈവം അനുവദിച്ചതെന്ന് ലാഹോർ ആർച്ചുബിഷപ്പ് സെബാസ്റ്റ്യൻ ഷാ പറഞ്ഞു.

പാകിസ്ഥാൻ ഉലമ കൗൺസിലിന്റെ തലവനായ മുസ്ലീം നേതാവ് താഹിർ മെഹമൂദ് അഷ്‌റഫി വീട് നഷ്ടപെട്ട ഒരു ക്രിസ്ത്യൻ പെൺകുട്ടിയുടെ വിവാഹത്തിന് ആവശ്യമായതെല്ലാം ചെയ്യുവാൻ മനസ് കാണിച്ചത് വലിയ മാതൃകയാണെന്നും ആർച്ചുബിഷപ്പ് എടുത്തു പറഞ്ഞു.

സാൽവേഷൻ ആർമി, കത്തോലിക്കാ സഭ, പ്രെസ്ബിറ്റീരിയൻ സഭ തുടങ്ങിയ വിവിധ സഭകളുടെ കീഴിലുള്ള മുപ്പതോളം പള്ളികളും ആരാധനാലയങ്ങളുമാണ് കത്തിനശിച്ചത്.ഇതിൽ നാല് പള്ളികളുടെ പുനർനിർമ്മാണം മുഴുവനായി പൂർത്തിയാക്കി.

മതന്യൂനപക്ഷങ്ങൾക്കെതിരെ അക്രമാസക്തമായ നടപടികൾക്ക് പ്രേരിപ്പിക്കുന്ന സംഘടിത മുസ്ലീം മതവിഭാഗങ്ങൾക്ക് ശിക്ഷാനടപടികൾ ക്രിസ്ത്യൻ വിഭാഗം ആഗ്രഹിക്കുന്നില്ലെങ്കിലും  മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുവാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 August 2023, 15:50