തിരയുക

കെനിയൻ മെത്രാന്മാർ കെനിയൻ മെത്രാന്മാർ  

സാമൂഹിക നീതിക്ക് പ്രാധാന്യം നൽകണം കെനിയൻ മെത്രാന്മാർ

2000 ഓഗസ്റ്റ് 24-ന് നെയ്‌റോബി-നകുരു ഹൈവേയിൽ വച്ച് വ്യക്തമല്ലാത്ത സാഹചര്യത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ മിഷനറി ജോൺ ആന്റണി കൈസറിന്റെ അനുസ്മരണ ചടങ്ങിൽ പേനെടുത്ത വേളയിൽ കെനിയൻ മെത്രാന്മാർ ആവശ്യമായ സാമൂഹിക നീതി പൗരന്മാരുടെ അവകാശമാണെന്ന് എടുത്തു പറഞ്ഞു

ഫാ.ജിനു തെക്കേത്തലക്കൽ,വത്തിക്കാൻ സിറ്റി

2000 ഓഗസ്റ്റ് 24-ന് നെയ്‌റോബി-നകുരു ഹൈവേയിൽ വച്ച് വ്യക്തമല്ലാത്ത സാഹചര്യത്തിൽ കൊല്ലപ്പെട്ട  അമേരിക്കൻ മിഷനറി ഫാ.ജോൺ ആന്റണി കൈസറിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത  വേളയിൽ കെനിയൻ മെത്രാന്മാർ ആവശ്യമായ സാമൂഹിക നീതി പൗരന്മാരുടെ അവകാശമാണെന്ന് എടുത്തു പറഞ്ഞു. 

അടിച്ചമർത്തപ്പെട്ടവരുടെയും ദരിദ്രരുടെയും അനീതി അനുഭവിക്കുന്ന എല്ലാവരുടെയും അവകാശങ്ങൾക്കായി ജീവിതകാലം മുഴുവൻ പോരാടിയ ധീര മിഷനറിയായിരുന്നു ഫാ. കൈസർ.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തു തന്നെയാണ് അദ്ദേഹത്തെ അടക്കം  ചെയ്തിരിക്കുന്നതും. 1932 നവംബർ 23-ന് അമേരിക്കൻ ഐക്യനാടുകളിലെ മിനസോട്ടയിലെ പെർഹാമിൽ ജനിച്ച അദ്ദേഹം  മിൽ ഹില്ലിലെ സെന്റ് ജോസഫ്സ് മിഷനറി സൊസൈറ്റിയുടെ സഭയിൽ പ്രവേശിച്ച്  1964-ൽ സെന്റ് ലൂയിസിൽ വൈദികനായി അഭിഷിക്തനായി തുടർന്ന് സഭ അദ്ദേഹത്തെ കെനിയയിൽ ദൗത്യത്തിനായി അയച്ചു.

ഇരുപത് വർഷം കിസി രൂപതയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് നകുരു, എൻഗോങ് രൂപതകളിൽ ഒരു മിഷനറി എന്ന നിലയിൽ ദരിദ്രരെ സേവിക്കുകയും അടിച്ചമർത്തപ്പെട്ടവർക്ക് നീതിയും മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനവും വാദിക്കുകയും ചെയ്തു.

ഇത് സർക്കാരിലും,ജന്മിമാർക്കിടയിലും അതൃപ്തി ഉളവാക്കുകയും ചെയ്തു.കെനിയൻ മെത്രാൻ സമിതി ഫാ.കൈസറിന്റെ മരണകാരണവും,കുറ്റവാളികളെയും  കണ്ടെത്തണമെന്നു ആവശ്യപെട്ടിരുന്നുവെങ്കിലും ഇന്നു പൊരുൾ കണ്ടെത്തുവാനോ, കുറ്റവാളികളെ കണ്ടെത്തുവാനോ കെനിയൻ  സർക്കാരിന് സാധിച്ചിട്ടില്ല.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഓഗസ്റ്റ് 2023, 15:46