തിരയുക

ഇറ്റലിയിലെ ജെനോവയിലെ ഉക്രൈൻ ബൈസന്റൈൻ വിശ്വാസികൾ ഇറ്റലിയിലെ ജെനോവയിലെ ഉക്രൈൻ ബൈസന്റൈൻ വിശ്വാസികൾ   (ANSA)

ഇറ്റലിയിലെ ഉക്രേനിയൻ ബൈസന്റൈൻ കത്തോലിക്കാ എക്സാർക്കേറ്റിന്റെ വ്യവസ്ഥകൾ പുതുക്കി ഫ്രാൻസിസ് പാപ്പാ

ഇറ്റലിയിലെ ബൈസന്റൈൻ ആചാരത്തിലെ ഉക്രേനിയൻ കത്തോലിക്കാ വിശ്വാസികൾക്കുള്ള എക്സാർക്കേറ്റിന്റെ മാനദണ്ഡങ്ങളും, വ്യവസ്ഥകളും ഫ്രാൻസിസ് പാപ്പാ പുതുക്കി

ഫാ.ജിനു തെക്കേത്തലക്കൽ,വത്തിക്കാൻ സിറ്റി

2023 ജൂൺ 23-ന് പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് ആർച്ച് ബിഷപ്പ് ക്ലൗദിയോ ഗുജെറോത്തിക്ക്  നൽകിയ വ്യക്തിപരമായ കൂടിക്കാഴ്ചാവേളയിൽ, 2019 ജൂലൈ മാസം പതിനൊന്നാം തീയതി 'ക്രിസ്തോ സാൽവത്തോരി' എന്ന അപ്പസ്തോലിക ബൂള പ്രകാരം സ്ഥാപിതമായ ഇറ്റലിയിലെ ബൈസന്റൈൻ ആചാരത്തിലെ ഉക്രേനിയൻ കത്തോലിക്കാ വിശ്വാസികൾക്കുള്ള എക്സാർക്കേറ്റിന്റെ മാനദണ്ഡങ്ങളും, വ്യവസ്ഥകളും പുതുക്കുവാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു.കത്തോലിക്കാ വിശ്വാസത്തിലുള്ള ആഴപ്പെടലിനും,വ്യക്തിസഭയുടെ ഉത്ഭവം അഭംഗുരം കാത്തുസൂക്ഷിക്കുവാനും ഇത് ഉപകാരപ്പെടുമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

വിവിധങ്ങളായ എട്ട് ആർട്ടിക്കിളുകളാണ് ഈ സംഹിതയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇറ്റലിയിലെ ലത്തീൻ സഭയുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട് കൂടുതൽ ഫലപ്രദമായി വിശ്വാസപ്രഘോഷണം നടത്താനുതകുന്ന നിർദേശങ്ങളാണ് അടിസ്ഥാനാശയം. 

ആദ്യ ആർട്ടിക്കിളിൽ എക്‌സാർക്കേറ്റിന്റെ സ്വഭാവം വിവരിക്കുന്നു.സ്വതന്ത്രസഭയായ ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയിൽ അംഗങ്ങളായവരും,ഇറ്റലിയിൽ പൂർണ്ണമായോ,ഭാഗികമായോ വാസസ്ഥലം ഉറപ്പിച്ചിരിക്കുന്ന ദൈവജനത്തിനു വേണ്ടിയാണ്  എക്‌സാർക്കേറ്റ് രൂപിതമായിരിക്കുന്നത്.

അവകാശം കൊണ്ട് ഇറ്റാലിയൻ മെത്രാൻ സമിതിയിൽ അംഗമായ എക്‌സാർക്കേറ്റ്, മെത്രാൻ സമിതിയെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളും,നിർദേശങ്ങളും പാലിക്കണമെന്ന് രണ്ടാമത്തെ ആർട്ടിക്കിളിൽ പറയുന്നു.തുടർന്നുള്ള ആർട്ടിക്കിളുകളിൽ എക്‌സാർക്കേറ്റ് പ്രവർത്തനം നടത്തുന്ന സ്ഥലത്തെ ഇറ്റാലിയൻ രൂപതകളുമായും, മെത്രാന്മാരുമായും നടത്തേണ്ട ആശയവിനിമയവും, ഏകോപവും പ്രവർത്തനങ്ങളും എടുത്തു പറയുന്നു.

വ്യക്തിഗതമായ ഇടവകകൾ സ്ഥാപിക്കുന്നതിലും പുതിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരു ഇടവക സ്ഥാപിക്കുമ്പോൾ ബന്ധപ്പെട്ട സ്ഥലത്തെ രൂപതാധികാരിയുടെ അഭിപ്രായം തേടുകയും, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയെ അറിയിക്കുകയും ചെയ്യണം.

സംയുക്ത,അജപാലന, ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും,എക്സാർക്കേറ്റിലെ വൈദികർ തങ്ങളുടെ ശുശ്രൂഷ നിർവഹിക്കുന്ന രൂപതയുടെ വൈദിക കൂട്ടായ്മയുമായും,രൂപതയുമായും  ഐക്യത്തിന്റെ ഒരു ബന്ധം വളർത്തിയെടുക്കണം അതുപോലെ അജപാലന ശുശ്രൂഷയിൽ പരസ്പരമുള്ള സഹകരണവും നിർദേശിച്ചിട്ടുണ്ട്.

അവസാന രണ്ടു ആർട്ടിക്കിളുകളിൽ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയിൽ അംഗങ്ങളായ വൈദികർ പഠന ആവശ്യങ്ങൾക്കായി ഇറ്റലിയിൽ എത്തുമ്പോൾ രൂപതകളിലെ സേവനത്തിന് എക്സാർക്കേറ്റിന്റെ നുള്ള ഒസ്‌താ ആവശ്യമെന്നു പറയുമ്പോൾ അവസാന ആർട്ടിക്കിൾ പുതിയ സന്യാസ ഭവനങ്ങളും,അപ്പസ്തോലിക ജീവിതത്തിനുള്ള സൊസൈറ്റികളും  ആരംഭിക്കുവാൻ എക്‌സാർക്കേറ്റ് പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററിയുടെ അനുമതി നേടണമെന്നും എടുത്തു പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഓഗസ്റ്റ് 2023, 15:55