സിറിയയിലെ ആലെപ്പോയിൽ ഫാ.ഹന്നാ ജലൂഫ് പുതിയ അപ്പസ്തോലിക വികാരി
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ജിഹാദികളുടെ ക്രൂരമായ മനുഷ്യക്കുരുതിക്ക് സാക്ഷ്യം വഹിക്കുന്ന സിറിയയിലെ ആലെപ്പോയിൽ പാവപ്പെട്ടവരുടെ പ്രതീക്ഷകൾക്ക് പുത്തൻ ഉണർവ് നൽകുവാൻ പുതിയ അപ്പസ്തോലിക വികാരിയായി ഫ്രാൻസിസ്കൻ സന്യാസസമൂഹത്തിലെ അംഗമായ ഫാ. ഹന്നാ ജലോഫിനെ ഫ്രാൻസിസ് പാപ്പാ നിയോഗിച്ചു.ലത്തീൻ ക്രമ ആരാധനക്രമം തുടരുന്ന വിശ്വാസികൾക്ക് വേണ്ടിയുള്ള അപ്പസ്തോലിക വികാരി ആയിട്ടാണ് അദ്ദേഹം നിയോഗിക്കപ്പെടുന്നത്.
സമീപ വർഷങ്ങളിൽ സിറിയയിലെ ക്രിസ്ത്യാനികൾ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് അറിയാവുന്നതും അവരോട് ചേർന്ന് നിന്ന വ്യക്തിയുമാണ് ഫാദർ ഹന്ന. യുദ്ധകാലത്ത് ജിഹാദി തീവ്രവാദികൾ ആധിപത്യം പുലർത്തിയിരുന്ന ഇദ്‌ലിബ് പ്രവിശ്യയിലെ പ്രദേശങ്ങളിലെ ചെറിയ ക്രൈസ്തവ സമൂഹങ്ങൾക്ക് കൂദാശകൾ പരികർമ്മം ചെയ്യുന്നതിലും, ദൈവവചനം പകർന്നതിലും മുൻനിന്ന പുരോഹിതരിൽ ഒരാളാണ് ഫാദർ ഹന്ന.
നിരവധിതവണ തീവ്രവാദികളുടെ തടവിലും അദ്ദേഹം കഴിഞ്ഞിട്ടുണ്ട്. എങ്കിലും എപ്പോഴും ക്രൈസ്തവ സാക്ഷ്യം മറ്റുള്ളവർക്ക് നൽകുവാൻ അദ്ദേഹം കാണിച്ചിട്ടുള്ള ജീവിത മാതൃക ലോകം ഏറെ തവണ ഏറ്റെടുത്തിട്ടുള്ളതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: