തിരയുക

കെനിയയിൽ കത്തുന്ന കലാപം. കെനിയയിൽ കത്തുന്ന കലാപം.   (AFP or licensors)

കെനിയയിൽ കലാപം: ഉടൻ ചർച്ചയുടെയും സമാധാനത്തിന്റെയും ആവശ്യമുന്നയിച്ച് കത്തോലിക്കാ മെത്രാന്മാർ

പ്രസിഡന്റ് വില്യം റൂട്ടോയുടെ സർക്കാർ കൊണ്ടുവന്ന നിരവധി നികുതികൾക്കെതിരെ കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലും, മൊംബാസ, കിസുമൂ എന്നീ നഗരങ്ങളിലും അക്രമാസക്തമായ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുകയാണെന്ന് ഫീദേസ് ന്യൂസ് ഏജൻസി അറിയിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ജൂലൈ 19ന്, അസീമിയോ ലാ ഉമോജ എന്ന പ്രതിപക്ഷ  പാർട്ടിയുടെ  നേതാവായ റയ് ലാ ഒഡിംഗാ മൂന്നുദിവസത്തെ പ്രതിഷേധ സമരം പ്രഖ്യാപിച്ചതിനു ശേഷമാണ് പ്രകടനങ്ങൾ ആരംഭിച്ചത്.

വിദ്യാലയങ്ങളും, വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടുകയും പൊതുഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അസിമിയോ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ കലങ്ങളും കരണ്ടികളുമായി തെരുവിലിറങ്ങി ധന നിയമം അവലോകനം ചെയ്യാനും രാജ്യത്തെ  ഊട്ടാനും സർക്കാരിനോടു ആവശ്യപ്പെടാൻ കെനിയക്കാരെ ക്ഷണിക്കുകയായിരുന്നുവെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞയാഴ്ച പോലീസുമായുള്ള ഏറ്റുമുട്ടലിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 20 ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഈ പശ്ചാത്തലത്തിൽ കെനിയൻ മെത്രാൻ സമിതി  മറ്റു കക്ഷികളെയും മതനേതാക്കളെയും ഉൾപ്പെടുത്തി പരാജയപ്പെട്ട ഉഭയകക്ഷി ചർച്ചകൾ വീണ്ടും ആരംഭിക്കണമെന്ന്  ആവശ്യപ്പെട്ടു. എത്ര ബുദ്ധിമുട്ടുള്ളതാണെങ്കിലും ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവും ഇല്ലെന്നും തങ്ങൾ വിശ്വസിക്കുന്നതായി അറിയിച്ച മെത്രാൻ സമിതി എന്തു വില കൊടുത്തും മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഇനി രക്തം ചൊരിയരുതെന്ന്  പ്രസിഡന്റ് റൂട്ടോയോടും പ്രതിപക്ഷ നേതാവിനോടും മെത്രാന്മാർ ഹൃദയത്തിൽ തട്ടി അഭ്യർത്ഥന നടത്തി.

കെനിയൻ ജനത  ഇപ്പോൾ അനുഭവിക്കുന്ന ദുരവസ്ഥ ഗൗരവമായി കണക്കാക്കണമെന്നും തകർന്ന വാഗ്ദാനങ്ങൾക്ക് വ്യക്തവും സത്യസന്ധവുമായ വിശദീകരണങ്ങൾ നൽകേണ്ടതും സാമൂഹ്യ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്ന നയങ്ങൾക്ക് മുൻഗണന നൽകേണ്ടതും അത്യന്താപേക്ഷിതമാണെന്നും അവർ പറഞ്ഞു. സ്വത്ത് നശിപ്പിക്കാനും ജനങ്ങളെ കൊള്ളയടിക്കാനും പരിക്കേൽപ്പിക്കാനും വധിക്കാൻ പോലും പ്രതിഷേധക്കാർക്കിടയിൽ ഇടകലരുന്ന കുറ്റവാളികൾ ഉണ്ടെന്ന് തങ്ങൾക്കറിയാമെന്നും സമാധാനപരമായ പ്രകടനങ്ങൾ നിയമാനുസൃതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻപോലീസ് അവരെ വിചാരണ ചെയ്യണമെന്നും മെത്രാൻ സമിതി മുന്നറിയിപ്പ് നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 July 2023, 13:16