ഇസ്രായേൽ -പലസ്തീൻ യുദ്ധത്തിൽ തകർന്ന  കെട്ടിടം  ഇസ്രായേൽ -പലസ്തീൻ യുദ്ധത്തിൽ തകർന്ന കെട്ടിടം   (AFP or licensors)

വിശുദ്ധ നാട്ടിൽ ഭീതിയുണർത്തി വീണ്ടും ആക്രമണം

പാലസ്തീൻ നഗരമായ ജെനിനു നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു വൃദ്ധയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഉൾപ്പെടെ പത്തു പേരോളം കൊല്ലപ്പെട്ടു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

ചരിത്രപ്രസിദ്ധമായ ക്രൈസ്തവീകതയുടെ ഈറ്റില്ലമായ വിശുദ്ധ നാട്ടിൽ വീണ്ടും ഇസ്രായേൽ -പലസ്തീൻ സംഘർഷം. പാലസ്തീൻ നഗരമായ  ജെനിനു നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു വൃദ്ധയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഉൾപ്പെടെ പത്തു പേരോളം കൊല്ലപ്പെട്ടു.

ഇത്തരത്തിലുള്ള ആക്രമണങ്ങൾ വിശുദ്ധ നാടിനെ നശിപ്പിക്കുകയും, സമാധാനപരമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ  ആളുകളെ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ജൂലൈ  4 ചൊവ്വാഴ്ച ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

സഭയും, പ്രാദേശിക നേതൃത്വവും ഉടനടിയുള്ള വെടിനിർത്തലിനും,നീതിരഹിതമായ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള അഭ്യർത്ഥനയും പ്രസ്താവനയിൽ കൂട്ടിച്ചേർക്കുന്നു. ഇപ്പോഴും ഇസ്രായേൽ സൈനിക നടപടി തുടരുകയാണ്. അൽ മദീന അഭയാർഥിക്യാമ്പിനെ ലക്ഷ്യമിട്ടുകൊണ്ട് നടത്തിയ ആക്രമണത്തിലാണ് പത്തുപേർ കൊല്ലപ്പെടുകയും, നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തത്.

ക്യാമ്പുകളിലേക്കും, ആശുപത്രികളിലേക്കുമുള്ള മാർഗങ്ങൾ സൈന്യം നശിപ്പിച്ചതും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാവുകയും, മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ അഭാവവും ഏറെ പ്രതിസന്ധികളും  ഉരുവാക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 July 2023, 21:02