വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ പുതിയ 9 പ്രഖ്യാപനങ്ങൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുതിയ 9 പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.
ഈ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചെല്ലൊ സെമെറാറൊയ്ക്ക് ശനിയാഴ്‌ച (20/05/23) അനുവദിച്ച കൂടിക്കാഴ്ചാ വേളയിൽ ഫ്രാൻസീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് പുതിയ പ്രഖ്യാപനങ്ങൾ പുറപ്പെടുവിക്കപ്പെട്ടത്.
ഇവയിൽ ആദ്യത്തേത് ഇറ്റലി സ്വദേശിയായ ദൈവദാസൻ ജുസേപ്പെ ബെയോത്തിയുടെ രക്ത സാക്ഷിത്വം അംഗീകരിക്കുന്നതാണ്.
ഇറ്റലിയിലെ കമ്പ്രെമോൾദൊ സോത്തൊയിൽ 1912 ആഗസ്റ്റ് 26-ന് ജനിച്ച അദ്ദേഹം 1944 ജൂലൈ 20-ന് ഇറ്റലിയിൽ തന്നെ സീദോളൊയിൽ വച്ച് വിശ്വാസത്തെ പ്രതി വധിക്കപ്പെടുകയായിരുന്നു.
ശേഷിച്ച 8 പ്രഖ്യാപനങ്ങൾ 4 ദൈവദാസരുടെയും 4 ദൈവദാസികളുടെയും വീരോഡചിത പുണ്യങ്ങൾ അംഗീകരിക്കുന്നവയാണ്.
കാമെറൂൺ, സ്പെയിൻ, ഇറ്റലി, ബ്രസീൽ എന്നീ നാട്ടുകാരാണ് ഈ പുണ്യാത്മാക്കൾ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: