തിരയുക

മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണപൊതുസമ്മേളനം, മുദ്രാ ചിത്രം മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണപൊതുസമ്മേളനം, മുദ്രാ ചിത്രം 

സിനഡാത്മകത: ആധുനിക ലോകത്തിൽ സഭയുടെ മുന്നേറ്റത്തിനുള്ള മാർഗ്ഗം!

മെത്രാന്മാരുടെ സിനഡിൻറെ ഭൂഖണ്ഡതലയോഗങ്ങളിൽ വടക്കെ അമേരിക്കയിലെസമ്മേളനത്തിൻറെ സമാപന രേഖ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പൊതുവായ മാമ്മോദീസാ വിളിയും ഔന്നത്യവും സിനഡാത്മകതയുടെ അടിത്തറയെന്ന് മെത്രാന്മാരുടെ സിനഡിൻറെ ഭൂഖണ്ഡാടിസ്ഥാത്തിൽ നടന്ന യോഗളിൽ ഒന്നായ വടക്കെ അമേരിക്കയിലെസമ്മേളനത്തിൻറെ സമാപന രേഖ.

ക്രിസ്തുവുമായും നമ്മൾ പരസ്പരവും ഉണ്ടായിരിക്കേണ്ട കൂട്ടായ്മയുടെ പ്രാധാന്യം, സുവിശേഷം ലോകത്തിൽ എത്തിക്കുകയെന്ന നമ്മുടെ ദൗത്യം എന്നിവ വടക്കെ അമേരിക്കയിലെയും കാനഡയിലെയും സഭകൾ ഉൾപ്പെട്ടിരുന്ന ഈ ചർച്ചകളിൽ തെളിഞ്ഞു നിന്നുവെന്ന് ബുധനാഴ്ച (12/04/23) പരസ്യപ്പെടുത്തിയ ഈ അന്തിമ രേഖ വ്യക്തമാക്കുന്നു.

ആധുനിക ലോകത്തിൽ സഭയുടെ മുന്നേറ്റത്തിനുള്ള മാർഗ്ഗമായി സിനഡാത്മകതയെ ആശ്ലേഷിക്കണം എന്ന ഫ്രാൻസീസ് പാപ്പായുടെ ആഹ്വാനത്തോടുള്ള പ്രതികരണം അമേരിക്കൻ ഐക്യനാടുകളിലെയും കാനഡയിലെയും സഭകൾ ശക്തിപ്പെടുത്തേണ്ട സുപ്രധാന നിമിഷമാണിതെന്നും രേഖ പറയുന്നു.

സഭയിലും സഭയുടെ ദൗത്യത്തിലുമുള്ള കൂട്ടുത്തരവാദിത്വവും അംഗീകരിക്കപ്പെടേണ്ടതിൻറെ ആവശ്യകതയും ഈ രേഖ ചൂണ്ടിക്കാട്ടുന്നു. സഭയിൽ സ്ത്രീകളുടെയും യുവജനങ്ങളുടെയും ദൗത്യം, പരസ്പര വിശ്വാസത്തിൻറെയും വിശ്വാസ്യതയുടെയും പ്രതിസന്ധി, പ്രത്യകിച്ച്, ലൈംഗിക പീഢന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, സകലരെയും ഉൾക്കൊള്ളൽ, സ്വവർഗ്ഗ പ്രേമികളുടെ സമൂഹം, സഭയ്ക്ക് ആധുനിക ലോകവുമായുള്ള ബന്ധം തുടങ്ങിയ വിവിധ കാര്യങ്ങളെക്കുറിച്ച് ഈ രേഖ പരാമർശിക്കുന്നുണ്ട്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2023, 09:24