തിരയുക

2019 ഈസ്റ്റർ ഞായറാഴ്‌ച 261പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ ചോര പടർന്ന ഉത്ഥിതനായ യേശുവിന്റെ തിരുസ്വരൂപം. 2019 ഈസ്റ്റർ ഞായറാഴ്‌ച 261പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ ചോര പടർന്ന ഉത്ഥിതനായ യേശുവിന്റെ തിരുസ്വരൂപം.  

2019ലെ ഈസ്റ്റർ സ്ഫോടനങ്ങളിൽ നീതി തേടി ശ്രീലങ്കൻ സഭ

2019 ഈസ്റ്റർ ഞായറാഴ്‌ച 261പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്ന് നാല് വർഷം പൂർത്തിയാകുന്ന വേളയിൽ ശ്രീലങ്കൻ ക്രിസ്ത്യാനികൾ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് നീതി തേടുന്നത് തുടരുകയാണെന്ന് ഫാ. ജൂലിയൻ പാട്രിക് പെരേര അറിയിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കൊളംബോ അതിരൂപതയുടെ നിയമസംഘത്തിന്റെ സെക്രട്ടറി ഫാ. ജൂലിയൻ പാട്രിക് പെരേര, 2019 ഈസ്റ്റർ ഞായറാഴ്ച സ്ഫോടനങ്ങൾ നടത്തിയ കുറ്റവാളികളെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള പ്രാദേശിക സഭയുടെ ശ്രമങ്ങളെ വിലയിരുത്തി. 2019 ഏപ്രിൽ 21ന് രണ്ട് കത്തോലിക്കാ പള്ളികൾ, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പള്ളി, മൂന്ന് ആഡംബര ഹോട്ടലുകൾ, കൂടാതെ ഒരു ഭവന സമുച്ചയം, അതിഥി മന്ദിരം എന്നിവയ്ക്ക് നേരെ തീവ്രവാദി ബോംബർമാർ ആക്രമണം നടത്തി.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സർക്കാർ ആരോപിച്ച എട്ട് ചാവേർ ആക്രമണത്തിൽ 261പേർ കൊല്ലപ്പെട്ടു. കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രജ്ഞിത്ത് ആക്രമണങ്ങളെക്കുറിച്ചുള്ള സർക്കാരിന്റെ വിവരണത്തെ ചോദ്യം ചെയ്യുകയും അന്താരാഷ്ട്ര അന്വേഷണത്തിന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തു.

മറച്ചുവെച്ചെന്ന ആരോപണം

ദുരന്തത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഈസ്റ്റർ ഞായറാഴ്ച നടന്ന സ്ഫോടനങ്ങൾക്ക് നീതി ലഭിക്കാത്തതിൽ ഫാ. പെരേര തന്റെ ഖേദം വെളിപ്പെടുത്തിയത്.  “മുഴുവൻ വിഷയത്തിലും ശരിയായ അന്വേഷണം നടന്നിട്ടില്ല”എന്ന് അദ്ദേഹം വ്യക്തമാക്കി. നിരവധി പ്രധാന അന്വേഷകരെ കേസ് അന്വേഷണത്തിൽ നിന്ന്  നീക്കം ചെയ്തതിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഒരു മൂടിവെക്കലിന്റെ തെളിവുകൾ ഉണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“തീവ്രവാദ പ്രസ്ഥാനം എന്ന് വിളിക്കപ്പെടുന്ന 25 ഓളം അംഗങ്ങൾക്കെതിരെ ഒരു തരത്തിലുള്ള ഐ വാഷ് വ്യവഹാരവും ഉണ്ട്. എന്നാൽ ആ ചാർജുകൾ വളരെ ഉപരിതല തലത്തിലുള്ളതാണ്,”  23,000 കുറ്റങ്ങൾ അടങ്ങുന്ന ഒരു കേസ് ഒരിക്കലും വിശ്വസനീയമായി വിചാരണ ചെയ്യപ്പെടില്ലെന്നാണ് നിയമവിദഗ്ധർ വിശ്വസിക്കുന്നതെന്നും ഫാ. പെരേര കൂട്ടിച്ചേർത്തു. 23,000 ചാർജ്ജുകൾ  എങ്ങനെ ചോദ്യം ചെയ്യാനും നൂറുകണക്കിന് ആളുകളെ വിസ്താരം ചെയ്യാനും കഴിയുമെന്ന ചോത്യം ഉന്നയിച്ച ഫാ. പെരേര ഇതിൽ നിന്ന് തന്നെ  വളരെ വ്യക്തമായ ഒരു മറയുണ്ടെന്ന് കാണാൻ കഴിയുമെന്നു പങ്കുവെച്ചു.

ആക്രമണങ്ങളിൽ 45 വിദേശ പൗരന്മാർ കൊല്ലപ്പെട്ടതിനാൽ, സുപ്രീം കോടതിയുടെ ശിക്ഷാവിധി മറ്റ് രാജ്യങ്ങളിലെ കോടതികളിൽ കൂടുതൽ സിവിൽ വ്യവഹാരങ്ങൾക്ക് വഴിയൊരുക്കുന്നു. ഈ ശിക്ഷാവിധിയുടെ അടിസ്ഥാനത്തിൽ ഈ ഇരകളുടെ കുടുംബങ്ങൾക്ക് അവരുടെ രാജ്യങ്ങളിൽ നഷ്ടപരിഹാരത്തിനായി ശ്രീലങ്കൻ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാമെന്ന് ഫാ. പെരേര പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ അന്വേഷണം

ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെടുന്നതിനുള്ള അധിക നിയമപരമായ സാധ്യതയും സഭ പിന്തുടരുന്നു. ഫെബ്രുവരി 27 മുതൽ ഏപ്രിൽ 4 വരെ ജനീവയിൽ നടന്ന 52-മത് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ശ്രീലങ്കൻ സഭയുടെ കേസ് അടുത്തിടെ  ഫാ.പെരേര അവതരിപ്പിച്ചു.

നീതി പിന്തുടരുന്ന സഭ

കത്തോലിക്കാ സഭ, നീതി തേടി ശ്രീലങ്കൻ ഗവൺമെന്റിന്റെ അധികാരം ഏറ്റെടുക്കാൻ "കഴിവ്" ഉള്ള ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണെന്നും ശ്രീലങ്കയിൽ തെരഞ്ഞെടുപ്പിന് മുമ്പ് അക്രമങ്ങൾ പതിവായി നടക്കുന്നുണ്ടെന്നും ഫാ. പെരേര അഭിപ്രായപ്പെട്ടു. രാഷ്ട്രീയക്കാർ കൊലപാതകങ്ങൾ മുതലെടുക്കുന്നുവെന്നും അദ്ദേഹം  ആരോപിച്ചു2019 ലെ ഈസ്റ്റർ ഞായറാഴ്ച തങ്ങളെ ആക്രമിച്ചവരോടു ക്ഷമിക്കാൻ ശ്രീലങ്കൻ കത്തോലിക്കർ ആഗ്രഹിക്കുന്നുവെന്നും  ശ്രീലങ്കൻ പുരോഹിതൻ വ്യക്തമാക്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഏപ്രിൽ 2023, 15:33