തിരയുക

ജെയ്പ്പൂർ രൂപതയുടെ നിയുക്ത മെത്രാൻ ജോസഫ് കല്ലറക്കൽ ജെയ്പ്പൂർ രൂപതയുടെ നിയുക്ത മെത്രാൻ ജോസഫ് കല്ലറക്കൽ  

ജെയ്പ്പൂർ രൂപതയ്ക്ക് പുതിയ ഭരണ സാരഥി!

ജെയ്പ്പൂർ രൂപതയുടെ മെത്രാൻ പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞു, പാപ്പാ പുതിയ നിയമനം നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രാജസ്ഥാനിലെ ജെയ്പ്പൂർ രൂപതയുടെ പുതിയ മെത്രാനായി വൈദികൻ ജോസഫ് കല്ലറക്കലിനെ മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു.

പ്രസ്തുത രൂപതയുടെ മെത്രാൻ 78 വയസ്സു പ്രായമുള്ള ഓസ്വാൾഡ് ലൂവിസ് പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സമർപ്പിച്ച രാജി ശനിയാഴ്ച (22/04/23) സ്വീകരിച്ചതിനു ശേഷം ആണ് ഫ്രാൻസീസ് പാപ്പാ പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

രാജസ്ഥാനിലെ തന്നെ അജ്മീർ രൂപതയിലെ വൈദികനും രൂപതാകത്തീദ്രൽ വികാരിയുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു മലയാളിയായ നിയുക്ത മെത്രാൻ ജോസഫ് കല്ലറക്കൽ. ഇടുക്കിയിലെ ആനവിലാസം എന്ന സ്ഥലത്ത് 1964 ഡിസമ്പർ 10-ന് ജനിച്ച അദ്ദേഹം വൈദികപഠനാനന്തരം രാഷ്ട്രതന്ത്രത്തിൽ ബരുദാനന്തര ബിരുദം കരസ്ഥമാക്കുകയും 1997 മെയ് 2-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

അജ്മീറിലെ മൈനർ സെമിനാരിയുടെ വൈസ് റെക്ടർ, റെക്ടർ, ഇടവക വികാരി, വിദ്യാലയ മേധാവി തുടങ്ങിയ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് നിയുക്ത മെത്രാൻ ജോസഫ് കല്ലറക്കൽ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 April 2023, 18:04