അഞ്ച് ഫ്രഞ്ചു നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഹെൻറി പ്ലൻഷാ, ലദിസ്ലാസ് റദീഗ് എന്നിവരുൾപ്പടെ ഫ്രഞ്ചു വൈദികരായ 5 നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.
മതവിദ്വേഷം ശക്തമായിരുന്ന ഒരു കാലഘട്ടത്തിൽ, 1871-ൽ ഫ്രാൻസിലെ പാരീസിൽ വച്ച് അറസ്റ്റു ചെയ്യപ്പടുകയും വധിക്കപ്പെടുകയുമായിരുന്ന ഈ ധീരാത്മാക്കളെ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചേല്ലൊ സെമെറാറൊ, ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തു കൊണ്ട്, പാരീസിൽ വച്ച് ശനിയാഴ്ചയാണ് (22/04/23) സാർവ്വത്രികസഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർത്തത്.
ലദിസ്ലാസ് റദീഗ് എന്ന വൈദികൻ വിൻസെൻറ് ഡി പോളിൻറെ നാമത്തിലുള്ള സന്ന്യാസ സമൂഹാംഗമായിരുന്നു. ഹെൻറി പ്ലൻഷാ, പോളികാർപ് റ്റുഫ്യെ, മർസെൽനാ റുഷൂസ്, ഫ്രെസാൽ തർദ്യൂ എന്നി മറ്റു നാലു വൈദികർ യേശുവിൻറെയും മറിയത്തിൻറെയും തിരുഹൃദയങ്ങളുടെ നാമത്തിലുള്ള സന്ന്യസ്തസമൂഹാംഗളായിരുന്നു.
വിവിധ അവസരങ്ങളിലായി അറസ്റ്റു ചെയ്യപ്പെട്ട ഇവരെല്ലാവരും 1871 മെയ് 26-ന് പാരീസിൽ വച്ചാണ് വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: