തിരയുക

ഐത്സാവൽ രൂപതയുടെ നിയുക്ത സഹായമെത്രാൻ ജൊവാക്കിം വാൽഡെർ ഐത്സാവൽ രൂപതയുടെ നിയുക്ത സഹായമെത്രാൻ ജൊവാക്കിം വാൽഡെർ 

ഐത്സാവൽ രൂപതയ്ക്ക് പുതിയ സഹായമെത്രാൻ!

വൈദികൻ ജൊവാക്കിം വാൽഡെർ വ്യാഴാഴ്‌ചയാണ് സഹായമെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മിസൊറാം സംസ്ഥാനത്തിലെ ഐത്സാവൽ ( Aizawl ) രൂപതയുടെ പുതിയ സഹായമെത്രാനായി പ്രസ്തുത രൂപതയിലെ തന്നെ വൈദികനായ ജൊവാക്കിം വാൽഡെറിനെ പാപ്പാ നാമനിർദ്ദേശം ചെയ്തു.

ബാരക്ക് വാല്ലി പ്രദേശത്തെ എപ്പിസ്ക്കോപ്പൽ വികാരിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന അദ്ദേഹത്തെ വ്യാഴാഴ്‌ചയാണ് (30/03/23) ഫ്രാൻസീസ് പാപ്പാ സഹായമെത്രാനായി നിയമിച്ചത്.

കർണ്ണാടക സംസ്ഥാനത്തിലെ നിർക്കാനിൽ 1956 ഏപ്രിൽ 20-ന് ജനിച്ച നിയുക്ത സഹായമെത്രാൻ ജൊവാക്കിം വാൽഡെർ 1986 ഏപ്രിൽ 26-നാണ് ഐത്സാവൽ രൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിച്ചത്. തദ്ദനന്തരം അദ്ദേഹം സഹവികാരി, വികാരി, വിദ്യാലയ മേധാവി എന്നീ നിലകളിൽ വിവിധ ഇടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.  

ഷില്ലോംഗ് അതിരൂപതയുടെ സാമന്തരൂപതയാണ് ഇരുപത്തിയെണ്ണായിരത്തിൽപ്പരം ചതുരശ്ര കിലോമീറ്റർ വിസ്ത്രിതിയുള്ള ഐത്സാവൽ രൂപത. രൂപതാദ്ധ്യക്ഷൻ സ്റ്റീഫൻ റൊത്തുവാംഗയാണ്. 32 ഇടവകകളുള്ള ഈ രൂപതയിൽ സന്ന്യസ്ത വൈദികരുൾപ്പടെ മൊത്തം എൺപതോളം വൈദികരുണ്ട്. എഴുപതോളം സന്ന്യസ്തരും ഇരുനൂറിലേറെ സന്ന്യാസിനികളും ഈ രൂപതയിൽ സേവനം ചെയ്യുന്നുണ്ട്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 March 2023, 18:10