തിരയുക

ലോക ഓട്ടിസം അവബോധ ദിനവുമായി ബന്ധപ്പെട്ട് നീലയിൽ കുളിച്ച് അസ്സീസി ലോക ഓട്ടിസം അവബോധ ദിനവുമായി ബന്ധപ്പെട്ട് നീലയിൽ കുളിച്ച് അസ്സീസി 

ഓട്ടിസം ബാധിതരോട് അനുഭാവപൂർവം കത്തോലിക്കാ സഭ

ഏപ്രിൽ മാസം രണ്ടാം തീയതി ആഗോള ഓട്ടിസം ബോധവത്ക്കരണ ദിനമായി ആചരിക്കുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഏപ്രിൽ മാസം രണ്ടാം തീയതി ആഗോള ഓട്ടിസം ബോധവത്ക്കരണ ദിനാചരണത്തോടനുബന്ധിച്ച് മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ ഇറ്റലിയിലെ അസ്സീസിയിലെ പ്രധാന ബസിലിക്കയുടെ മുൻഭാഗം നീല  നിറത്തിൽ പ്രദർശിപ്പിക്കപ്പെടും.ആഗോളതലത്തിൽ നടക്കുന്ന പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി '2023 നീലനിറത്തിൽ പ്രകാശിക്കപ്പെടട്ടെ' എന്ന ആപ്തവാക്യത്തെ പിന്താങ്ങിക്കൊണ്ടാണ് അസ്സീസ്സിയിൽ ഇപ്രകാരം ദീപപ്രകാശനം സംഘടിപ്പിക്കുന്നത്.

ഓട്ടിസത്തെക്കുറിച്ചുള്ള അവബോധവും അറിവും പൗരന്മാർക്ക് നൽകുകയും, ആ കുട്ടികളുടെ ഉന്നമന പ്രവർത്തങ്ങൾക്ക്  പ്രോത്സാഹനം നൽകുകയും,  വിദ്യാഭ്യാസം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള  ഉംബ്രിയ പ്രവിശ്യയിലെ ഒരു സംഘടനയാണ് കത്തോലിക്കാസഭയുമായി ചേർന്ന് ഈ സംരംഭം നടത്തുന്നത്.

എല്ലാവരേയും, പ്രത്യേകിച്ച് ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകളെ  ഉൾക്കൊള്ളുന്നതിനും അവരുടെ ജീവനെയും, ജീവിതത്തെയും മൂല്യവത്കരിക്കുന്നതിനുമുള്ള വർദ്ധിച്ചുവരുന്ന വ്യാപകമായ സംസ്കാരത്തിന് സംഭാവനകൾ നൽകുവാനും ഇത്തരം കാര്യങ്ങൾ സഹായകരമാകുമെന്ന് അസ്സീസിയിലെ വാർത്താവിനിമയത്തിന്റെ ചുമതല വഹിക്കുന്നഫാ. ജൂലിയോ ചെസാരെയോ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 March 2023, 18:22