തിരയുക

കാരിത്താസ് ഇൻറെർനാസിയൊണാലിസ് കാരിത്താസ് ഇൻറെർനാസിയൊണാലിസ് 

അന്താരാഷ്ട്ര കാരിത്താസ് സമ്മേളനം ഇറ്റലിയിൽ !

"ലോകത്തിലെ പൗരന്മാർ, പ്രത്യാശയിൽ ഐക്യത്തോടെ യാത്ര ചെയ്യുന്നു" : അന്താരാഷ്ട്ര കാരിത്താസിന്റെ സമ്മേളന പ്രമേയം. വിവിധ രാജ്യങ്ങളിൽ നിന്നായി നൂറ്റിയമ്പതിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഉപവിപ്രവർത്തനങ്ങളുടെ അല്മായ സന്നദ്ധ സംഘടനയായ അന്താരാഷ്ട്ര കാരിത്താസിന്റെ സമ്മേളനം മാർച്ചുമാസം 21 മുതൽ 24 വരെ ഇറ്റലിയിലെ ഫ്രസ്കാത്തിയിൽ വച്ച് നടക്കുന്നു.

മാർച്ചുമാസം ഇരുപത്തിയൊന്നാം തീയതി മുതൽ ഇരുപത്തിനാലാം തീയതി വരെ ഇറ്റലിയിലെ ഫ്രസ്‌കാത്തിയിലെ ജോൺ ഇരുപത്തിമൂന്നാമൻ സെന്ററിൽ  വച്ചു, ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട കത്തോലിക്കാ അൽമായ സന്നദ്ധ സംഘടനയായ അന്താരാഷ്ട്ര കാരിത്താസിന്റെ സമ്മേളനം നടത്തപ്പെടുന്നു."ലോകത്തിലെ പൗരന്മാർ, പ്രത്യാശയിൽ ഐക്യത്തോടെ യാത്ര ചെയ്യുന്നു" എന്ന പ്രമേയമാണ് ഇത്തവണ സമ്മേളനം ചർച്ച ചെയ്യുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും ഏകദേശം നൂറ്റിയമ്പതിലധികം പ്രതിനിധികൾ പ്രസ്തുതസമ്മേളനത്തിൽ പങ്കാളികളാകും.

ഓരോ ദിവസവും വിവിധ വിഷയങ്ങളിന്മേൽ ചർച്ചകളും, യോഗങ്ങളും, വിലയിരുത്തലുകളും നടത്തപ്പെടും. ഉദ്ഘാടനദിവസം സൃഷ്ടിയുടെ സംരക്ഷണം - സുസ്ഥിര വികസനം - കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളാണ്  സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. തുടർന്ന് ഇരുപത്തിരണ്ടാം തീയതി അംഗങ്ങൾ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചയിലും സംബന്ധിക്കും.

ഭവനരഹിതർക്കായുള്ള പാർപ്പിട പദ്ധതികളും, 'പുഞ്ചിരിയോടെ പ്രഭാത ഭക്ഷണം' എന്ന പേരിൽ ഇറ്റലിയിൽ പലയിടങ്ങളിൽ തെരുവിൽ കഴിയുന്നവർക്കായി നൽകുന്ന വിശപ്പുരഹിത പദ്ധതികളും സമ്മേളനം വിലയിരുത്തുകയും, ലോകത്തിന്റെ പല കോണുകളിലും ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനുതകുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുമെന്ന് സംഘടനാ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 March 2023, 11:29