തിരയുക

ജെസ്യൂട്ട് ജ്യോതിശാസ്ത്രജ്ഞരുടെയും ഒരു മാർപ്പാപ്പയുടെയും പേരിലുള്ള ഛിന്നഗ്രഹങ്ങൾ ജെസ്യൂട്ട് ജ്യോതിശാസ്ത്രജ്ഞരുടെയും ഒരു മാർപ്പാപ്പയുടെയും പേരിലുള്ള ഛിന്നഗ്രഹങ്ങൾ 

ഛിന്നഗ്രഹങ്ങൾക്ക് ഈശോസഭാ വൈദികരുടെയും, ഒരു മാർപ്പാപ്പയുടെയും പേരുകൾ നൽകപ്പെട്ടു

അന്താരാഷ്‌ട്ര അസ്‌ട്രോണോമിക്കൽ യൂണിയന്റെ പ്രവർത്തന മേഖല പുതിയ ഛിന്നഗ്രഹങ്ങൾക്ക് ഈശോസഭയിലെ ചില ജ്യോതിശാസ്ത്രജ്ഞരുടെയും, ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു പാപ്പായുടെയും പേരുകൾ നൽകി കത്തോലിക്കാ സഭയുടെ ശാസ്ത്രസംഭാവനകൾക്ക് ആദരമർപ്പിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പുതിയതായി കണ്ടുപിടിക്കപ്പെടുന്ന ചെറുഗ്രഹങ്ങൾക്കും, ധൂമകേതുക്കൾക്കും നാമം നിർദ്ദേശിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് അന്താരാഷ്‌ട്ര അസ്‌ട്രോണോമിക്കൽ പ്രവർത്തന യൂണിയൻ അഥവാ (wgsbn). ഓരോ മാസവും പുറത്തിറക്കുന്ന മാസികയിൽ, ഇപ്രകാരം കണ്ടുപിടിക്കപ്പെടുന്ന ജ്യോതിശാസ്ത്രത്തിലെ പുതിയ ചെറുഗ്രഹങ്ങൾക്ക് ശാസ്ത്രലോകത്തിന് ബഹുമുഖമായ സംഭാവനകൾ നൽകുന്ന ശാസ്ത്രജ്ഞരുടെ പേരുകൾ നൽകി പ്രസിദ്ധീകരിക്കുന്നതും ഈ സംഘടനയുടെ ചുമതലയാണ്.

ശാസ്ത്ര ലോകത്തിൽ ചരിത്രത്തിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള സമൂഹമാണ് കത്തോലിക്കാ സഭയും, പ്രത്യേകമായി ഈശോസഭാ വൈദികരും. ഇത്തവണ പ്രസിദ്ധീകരിച്ച മാസികയിൽ പുതിയതായി കണ്ടുപിടിച്ച നാലു ചെറുഗ്രഹങ്ങൾക്കാണ് മൂന്നു ഈശോസഭാവൈദികരുടെയും, ഒരു പാപ്പായുടെയും പേരുകൾ നൽകിയിരിക്കുന്നത്. 1906 മുതൽ 1930 വരെ വത്തിക്കാന്റെ നിരീക്ഷണാലയത്തിന്റെ തലവനായിരുന്ന ഫാ.ജൊഹാൻ ഹേഗൻ, വത്തിക്കാന്റെ പ്രപഞ്ച ശാസ്ത്രജ്ഞനും, ദൈവശാസ്ത്രജ്ഞനുമായിരുന്ന ഫാ.ബിൽ സ്റ്റേജർ,വത്തിക്കാന്റെ നിരീക്ഷണാലയത്തിൽ ഇപ്പോൾ ജോലി ചെയ്യുന്ന ഫാ.റോബർട്ട് ജാനുസ്  എന്നിവരാണ് ഈശോസഭാവൈദികർ.

വത്തിക്കാനിലെ ചരിത്രപരമായ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾക്കും, ഗവേഷണങ്ങൾക്കും തുടക്കം കുറിക്കുകയും, ചരിത്രപരമായ കലണ്ടർ പരിഷ്കരണം നടത്തിയ ഊഗോ ബോൺകൊമ്പാഞ്ഞി പിന്നീട് പാപ്പാ ഗ്രിഗറി പതിമൂന്നാമനാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട പാപ്പാ. ഇതിനോടകം മുപ്പതോളം ഈശോസഭാവൈദികരുടെ പേരുകൾ ഇത്തരത്തിൽ ചെറുഗ്രഹങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്നുവെന്നതും എടുത്തു പറയേണ്ടതാണ്. ചില പ്രക്രിയകളിൽ പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ചെറുഗ്രഹത്തിന് പേരുകൾ നൽകപ്പെടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 March 2023, 13:25