ആത്മീയ സംഭാഷണം തുടരാൻ ആഫ്രിക്കയിൽ സിനഡൽ സമ്മേളനം
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
"സിനഡൽ പ്രക്രിയ മനസ്സിലാക്കുക എന്നാൽ നമ്മോടു സംസാരിക്കുന്ന പരിശുദ്ധാത്മാവിന് നമ്മുടെ ഹൃദയം തുറക്കുകയും,സഭയുടെ ദൗത്യം മികച്ച രീതിയിൽ ചെയ്യുന്നതിനായി പരസ്പരം ശ്രദ്ധിക്കുകയും ചെയ്യുക എന്നതാണെന്ന് SECAM-ന്റെ സെക്രട്ടറി ജനറലും, ഭൂഖണ്ഡപരമായ സംഘത്തിന്റെ വൈസ് പ്രസിഡന്റ്, ആർച്ച് ബിഷപ്പ് ലൂസിയോ മുണ്ടുല പറഞ്ഞു.
ആഫ്രിക്കയിൽ, തങ്ങൾ ഒരു കുടുംബമെന്ന നിലയിൽ ഒരുമിച്ച് യാത്ര ചെയ്യണമെന്നും, പരസ്പരം ശ്രദ്ധിക്കണമെന്നും പറഞ്ഞ ആർച്ച് ബിഷപ്പ് ലൂസിയോ അതുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഈ സിനഡിൽ ഒരുമിച്ച് യാത്ര ചെയ്യാൻ നമ്മെ ക്ഷണിച്ചതെന്നും ചൂണ്ടിക്കാട്ടി. നമ്മുടെ ഹൃദയങ്ങൾ വിശാലമാക്കാൻ, പരിശുദ്ധാത്മാവ് നമ്മോടൊപ്പമുണ്ടായിരിക്കണമെന്ന് അഭ്യർത്ഥിച്ച് സ്വർഗ്ഗസ്ഥനായ ദൈവത്തോടു പ്രാർത്ഥിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ആത്മീയ സംഭാഷണ രീതി
ആത്മീയ സംഭാഷണം എന്ന രീതി സമൂഹവുമായി ബന്ധപ്പെടുക, മറ്റുള്ളവർക്ക് ഇടം നൽകുക, ഒരുമിച്ച് പണിതുയർത്തുക എന്നീ മൂന്ന് പ്രധാന ഘട്ടങ്ങൾ ഉൾക്കൊള്ളുന്നുവെന്നും സിനഡിന്റെ ജനറൽ സെക്രട്ടറിയേറ്റിന്റെ കൺസൾട്ടറായ ഫാ. ജാകോമോ കോസ്റ്റ പറഞ്ഞു. ആത്മീയ സംഭാഷണ രീതി ഫലം ഉറപ്പുനൽകുന്നില്ല, പക്ഷേ ഇത് ഒരുമിച്ച് യാത്ര ചെയ്യാനുള്ള ഒരു മാർഗ്ഗം വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എമ്മാവുസിലേക്കുള്ള യാത്രാമധ്യേ സമൂഹത്തിൽ നിന്ന് അകന്നുപോയ ശിഷ്യന്മാരെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ഫ്രാ൯സിസ് പാപ്പയുടെ ക്രിസ്തൂസ് വിവിത്ത് എന്ന അപ്പസ്തോലിക പ്രബോധനത്തെ ബന്ധപ്പെടുത്തി കൊണ്ട് നാം ജീവിക്കുന്ന യാഥാർത്ഥ്യവുമായി സമ്പർക്കം പുലർത്തണമെന്നും, ഓരോരുത്തരും അവന്റെ അല്ലെങ്കിൽ അവളുടെ ചരിത്രവും, അവന്റെ അല്ലെങ്കിൽ അവളുടെ ഹൃദയത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പറയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കണമെന്നും ഫാ. ജാകോമോ കോസ്റ്റ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: