തിരയുക

രോഗികൾക്ക് സാന്ത്വന സ്പർശം രോഗികൾക്ക് സാന്ത്വന സ്പർശം  

മുപ്പത്തിയൊന്നാം ലോക രോഗീദിനാചരണം!

ഫെബ്രുവരി 11, ലൂർദ്ദ് നാഥയുടെ തിരുന്നാൾ ദിനത്തിൽ ലോക രോഗീ ദിനം. വിശുദ്ധ രാണ്ടാം ജോൺ പോൾ മാർപ്പാപ്പാ 1992 മെയ് 13-നാണ് ആഗോള സഭാതലത്തിൽ ലോക രോഗീദിനാചരണം ഏർപ്പെടുത്തിയത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അനുവർഷം ലൂർദ്ദു നാഥയുടെ തിരുന്നാൾ ദിനത്തിൽ കത്തോലിക്കാ സഭ ലോക രോഗീ ദിനം ആചരിക്കുന്നു.

ഇക്കൊല്ലം ആചരിക്കപ്പെട്ടത് മുപ്പത്തിയൊന്നാം ലോക രോഗീദിനമായിരുന്നു. “അവനെ ശുശ്രൂഷിക്കുക”. അനുകമ്പ സൗഖ്യദാനത്തിൻറെ ഒരു സിനഡാത്മക അഭ്യാസം, എന്നതായിരുന്നു ഈ ദിനാചരണത്തിനായി ഫ്രാൻസീസ് പാപ്പാ നല്കിയ വിചിന്തന പ്രമേയം.

രോഗം മാനവാനുഭവത്തിൻറെ ഒരു ഭാഗമാണെന്ന് പാപ്പാ ഈ ദിനാചരണത്തിൻറെ വിചിന്തന പ്രമേയത്തെ അവലംബമാക്കി നല്കിയ സന്ദേശത്തിൽ പറയുന്നു. എന്നാൽ അനുകമ്പയുടെയും പരിചരണത്തിൻറെയും അഭാവത്തിലും ഒറ്റപ്പെടലിലും പരിത്യക്താവസ്ഥയിലും ആണ് അത് ജീവിക്കപ്പെടുന്നതെങ്കിൽ അത് മനുഷ്യത്വരഹിതമായി ഭവിക്കുമെന്ന് പാപ്പാ വിശദീകരിക്കുന്നു.

ഒരുമിച്ചു നടക്കുമ്പോൾ ഒരാൾക്ക് വല്ലാത്ത വിഷമം തോന്നുകയോ, തളർച്ച അനുഭവപ്പെടുകയോ അപകടം സഭവിക്കുകയോ ചെയ്താൽ യാത്ര നിറുത്തേണ്ടി വരുമ്പോൾ ആ വേളയിൽ നമുക്കു മനസ്സിലാകും നാം എപ്രകാരമാണ് സഞ്ചരിക്കുന്നതെന്ന്, അതായത്, നാം യഥാർത്ഥത്തിൽ ഒരുമിച്ചാണോ നടക്കുന്നത്, അതോ, നമ്മൾ ഓരോരുത്തരും അവനവൻറെ വഴിയിൽ സ്വന്തം കാര്യം മാത്രം നോക്കിയാണോ നടക്കുന്നത് എന്ന് പാപ്പാ വ്യക്തമാക്കുന്നു.

ദൈവത്തിൻറെ ശൈലിയ്ക്കനുസൃതം ഒരുമിച്ച് നടക്കാൻ നമുക്ക് പഠിക്കാനാകുന്നത് ദുർബ്ബലതയുടെയും രോഗത്തിൻറെയും അനുഭവത്തിലൂടെയാണ് എന്ന വസ്തുതയെക്കുറിച്ച് ചിന്തിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്യുന്നു. ദൈവത്തിൻറെ ശൈലി അടുപ്പം, അനുകമ്പ, ആർദ്രത എന്നിവയാണ് എന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

വിശുദ്ധ രാണ്ടാം ജോൺ പോൾ മാർപ്പാപ്പാ 1992 മെയ് 13-നാണ് ആഗോള സഭാതലത്തിൽ ലോക രോഗീദിനാചരണം ഏർപ്പെടുത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഫെബ്രുവരി 2023, 11:57