കർദ്ദിനാൾ ഹോളെറിക്: ഏഷ്യയിലെ സഭയ്ക്ക് ലോകത്തിനു നൽകാൻ ധാരാളമുണ്ട്
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
സിനഡ് ഒരു സിംഫണി പോലെ
സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ജനറൽ റിലേറ്റലായ കർദ്ദിനാൾ ഹോളെറിക് സംഗീത സിംഫണിയുമായി ഉപമിച്ചു കൊണ്ടാണ് സംസാരിച്ചത്. സിംഫണിയിൽ പരിശീലനവും, അച്ചടക്കവും മാത്രമല്ല ഓരോ സംഗീതജ്ഞനും അവന്റെ ഉപകരണങ്ങളെ ശ്രദ്ധിക്കുകയും ചെയ്തില്ലെങ്കിൽ സിംഫണിയിൽ സ്വര സൗകുമാര്യമുണ്ടാവില്ല എന്ന് പറഞ്ഞ അദ്ദേഹം "സിനഡൽ പരിവർത്തനം വഴിയാണ് നാം നമ്മുടെ ഉപകരണങ്ങൾ സ്വരചേർച്ച (Tune) നടത്തേണ്ടത്. പരിവർത്തനം എപ്പോഴും ക്രിസ്തുവിലേക്കുള്ള പരിവർത്തനമാണ്," എന്ന് കർദ്ദിനാൾ പറഞ്ഞു.
ജ്ഞാനസ്നാനത്തിൽ അധിഷ്ഠിതമായ എക്യുമെനിസം
വിശ്വാസ പ്രമാണം ക്രൈസ്തവ വിശ്വാസത്തിന്റെ സ്വത്വത്തെ മാമോദീസയിൽ അടിസ്ഥാനമാക്കിയിരിക്കുന്നതു പോലെ നമ്മിലുള്ള മാമോദീസയുടെ അന്തസ്സ് പരസ്പ്പരം നോക്കി ആരംഭിച്ചാൽ ഒരു പുതിയ എക്യുമെനിസത്തിന്റെ ഉറവ കണ്ടെത്താൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സൃഷ്ടിയുടെ സിനഡൽ വ്യാഖ്യാനം
സൃഷ്ടിയുടെ വചനഭാഗത്തിന് കർദ്ദിനാൾ ഒരു സിനഡൽ വ്യാഖ്യാനം നൽകി. മനുഷ്യനെ, സ്ത്രീയെയും പുരുഷനെയും എന്നോ, വിവാഹത്തെയും കുടുംബത്തെയും സ്ഥാപിച്ചു എന്നോ എന്നതിനേക്കാൾ മനുഷ്യകുലത്തെ സൃഷ്ടിച്ചു എന്നു വ്യാഖ്യാനിക്കുകയായിരുന്നു അദ്ദേഹം. സഭയെന്ന നിലയിൽ നമ്മൾ മനുഷ്യകുലത്തിന്റെ ഭാഗമാണ്. അതിനാൽ മനുഷ്യകുലത്തെ സേവിക്കാനുള്ള വിളിയാണ് നമുക്കുള്ളത് . സിനഡൽ സഭ എന്നത് ക്രിസ്തു സുവിശേഷം പ്രഘോഷിക്കാൻ ദൗത്യമേല്പിച്ചിട്ടുള്ള സഭയാണ് എന്നതുകൊണ്ട് ലോകത്തെ സേവിക്കാതിരുന്നാൽ ആരും നമ്മുടെ സുവിശേഷ പ്രഘോഷണം വിശ്വസിക്കില്ല എന്നും കർദ്ദിനാൾ പറഞ്ഞു.
സിനഡിന്റെ ഫലം ഡിജിറ്റൽ കാലഘട്ടത്തിൽ
ഡിജിറ്റൽ കാലത്തിൽ സിനഡൽ സഭയ്ക്ക് നൽകാനുള്ളത് മറ്റു മതങ്ങളുമായുള്ള സംവാദത്തിലും ഡിജിറ്റൽ സംസ്കാരം ഉണർത്തുന്ന വ്യക്തിഗതവൽക്കരണത്തിലേക്ക് സമൂഹ ചിന്ത കൊണ്ടുവരാനുമുള്ള കാര്യമാണ്. ഇതിന് നമ്മുടെ കാലത്തിലേക്കുള്ള ഒരു മാനസാന്തരം ആവശ്യമാണെന്നും കർദ്ദിനാൾ ചൂണ്ടിക്കാണിച്ചു.
"ഒരുമിച്ചുള്ള ജീവിതത്തിന്റെ ഹൃദയത്തിലേക്ക് സമൂഹത്തെ തിരിച്ചെത്തിക്കലാണ് സിനസാലിറ്റി ഈ കാലത്തിന് നൽകുന്ന സേവനം" നമ്മളെല്ലാവരും നമ്മുടെ വഴിയിൽ ക്രിസ്തുവുമായി നീങ്ങുകയാണ് എന്നും പരിശുദ്ധാത്മാവിന്റെ മാർഗ്ഗദർശനത്തിനായി പ്രാർത്ഥിച്ചു കൊണ്ടും ഏഷ്യയുടെ സഭയ്ക്ക് ലോകത്തിന് നൽകാൻ ഏറെയുണ്ട് എന്നു പറഞ്ഞു കൊണ്ടുമാണ് സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ജനറൽ റിലേറ്റലായ കർദ്ദിനാൾ ഹോളെറിക് അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: