നിക്കരാഗ്വ: യുഎസിലേക്ക് അയക്കപ്പെട്ടവരിൽ വൈദികരും, സെമിനാരിക്കാരും
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
മനാഗ്വ നിന്ന് വാഷിംഗ്ടണിലേക്ക് രാഷ്ട്രീയ കാരണങ്ങളാൽ 222 തടവുകാരെ നിക്കരാഗ്വൻ നീതിന്യായ വ്യവസ്ഥയാണ് നാടുകടത്തിയത്. അതിൽ "ഗൂഢാലോചന"കുറ്റം ആരോപിച്ച് അഞ്ച് വൈദികരും ഒരു ഡീക്കനും, രണ്ട് സെമിനാരിക്കാരും ഉൾപ്പെടുന്നു.
മനാഗ്വ കോടതി നാടുകടത്തൽ അപ്പീൽ സ്ഥിരീകരിച്ചു കൊണ്ട് പുറത്തുവിട്ട ഒരു പ്രസ്താവനയിൽ " സ്വാതന്ത്ര്യം ദുർബലമ്പെടുത്തൽ, പരമാധികാരം, ജനങ്ങളുടെ സ്വയം നിർണ്ണയാവകാശം, അക്രമം, തീവ്രവാദം, സാമ്പത്തിക അസ്ഥിരത എന്നിവയെ പ്രേരിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്തതിന് ശിക്ഷിക്കപ്പെട്ട 222 പേരെ ഉടനടിയും ഫലപ്രദവുമായ നാടുകടത്തൽ വിധിച്ചു " എന്ന് വെളിപ്പെടുത്തി.
അധികാരികൾ പുറത്തുവിട്ട പട്ടിക പ്രകാരം, നാടുകടത്തപ്പെട്ടവരിൽ അഞ്ച് വൈദികരും, ഒരു ഡീക്കനും, രണ്ട് സെമിനാരി വിദ്യാർത്ഥികളും, കൂടാതെ മാതഗൽപ രൂപതയുടെ മാധ്യമ പ്രവർത്തകർ രണ്ട് പേരും ഉൾപ്പെടുന്നു.
നാടുകടത്തപ്പെട്ടവരെ "മാതൃരാജ്യത്തെ രാജ്യദ്രോഹികളായി" പ്രഖ്യാപിക്കുകയും അവരുടെ പൗരത്വ അവകാശങ്ങൾ ശാശ്വതമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു. അങ്ങനെ അവർക്ക് അവരുടെ നിക്കരാഗ്വൻ പൗരത്വം നഷ്ടപ്പെട്ടു.
മതഗൽപ്പ രൂപത മെത്രാനും എസ്തലി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മോൺ. റൊളാൻഡോ ജോസ് അൽവാരസ് നിക്കരാഗ്വയിൽ തുടരുകയാണെന്നും ഫെബ്രുവരി 15ന് ശിക്ഷ വിധിച്ചേക്കുമെന്നും പ്രാദേശിക വൃത്തങ്ങൾ പറയുന്നു. അതേ അവസ്ഥയിൽ ഗ്രനാഡ രൂപതയിൽ നിന്നുള്ള രണ്ട് വൈദികരും തടവിൽ തുടരുന്നുണ്ട്. ബിഷപ്പ് അൽവാരസിനെ നാടുകടത്തപ്പെട്ടവരുടെ സംഘത്തിൽ ഉൾപ്പെടുത്താതെ നിക്കരാഗ്വ൯ അധികാരികൾ അദ്ദേഹത്തെ ലാ മോഡെലോ ഡി ടിപിറ്റപ ജയിലിൽ അടച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: