തിരയുക

ഏഷ്യ൯ ഭൂഖണ്ഡ സിനഡൽ  സമ്മേളനം. ഏഷ്യ൯ ഭൂഖണ്ഡ സിനഡൽ സമ്മേളനം.  

ഏഷ്യ൯ ഭൂഖണ്ഡ സിനഡൽ സമ്മേളനം: പ്രമാണത്തിന്റെ കരടുരൂപം തയ്യാറാക്കി

FABC ( Federation of Asian Bishops' Conference) യാണ് പ്രമാണത്തിന്റെ അന്തിമ രൂപം സിനഡിന്റെ ജനറൽ സെക്രട്ടറിയേറ്റിലേറ്റിലേക്ക് അയക്കുക.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സിനഡൽ സമ്മേളനത്തിന്റെ നവീകരിച്ച കരടു പ്രമാണം ഫാ. ക്ലെയറൻസ് ദേവദാസ് അവതരിപ്പിച്ചു. കൃത്രിമബുദ്ധി (Al) യും മനുഷ്യബുദ്ധിയും (HI) ഉപയോഗിച്ചാണ് ഈ പ്രമാണത്തിന്റെ കരടു രൂപം തയ്യാറാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യൻ ഭൂഖണ്ഡ സമ്മേളനമാണ് ആദ്യമായി ഭേദഗതികളും പങ്കെടുത്തവരുടെ ഇടപെടലുകളം ശേഖരിക്കാൻ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ ഭൂഖണ്ഡ സമ്മേളനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമയമെടുത്തും നിശബ്ദമായ പരിചിന്തനത്തിനും സജീവമായ ചർച്ചയ്ക്കും ശേഷം കരട് പ്രമാണത്തിൽ വരുത്തിയ  ഭേദഗതികൾ സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തിൽ നിന്നും അവസാനമുണ്ടായ നിരീക്ഷണങ്ങളും കൂടി ചേർത്തതിനു ശേഷം പ്രമാണം ഏഷ്യൻ മെത്രാൻ സമിതികളുടെ ഫെഡറേഷന്റെ അംഗീകാരത്തിന് നൽകും. പിന്നീട് FABC ( Federation of Asian Bishops' Conference) യാണ് പ്രമാണത്തിന്റെ അന്തിമ രൂപം  സിനഡിന്റെ ജനറൽ സെക്രട്ടറിയേറ്റിലേറ്റിലേക്ക് അയക്കുക.

സിനഡാലിറ്റി ശക്തിപ്പെടുത്താൻ സഭാ സംവിധാനങ്ങൾക്ക് എങ്ങനെ മാറ്റം വരുത്തണമെന്ന് ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്ത സമ്മേളനം എന്താണ് 2023 ലും 2024 ഉം ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന സിനഡൽ സമ്മേളനങ്ങളിൽ സംഭവിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്നതെന്നും ചർച്ച ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഫെബ്രുവരി 2023, 14:42