സിനഡാലിറ്റി: ഏഷ്യൻ ഭൂഖണ്ഡ സമ്മേളനം ആരംഭിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സിനഡാലിറ്റിയെക്കുറിച്ചുള്ള ഏഷ്യ ഭൂഖണ്ഡത്തിന്റെ അസംബ്ലിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾ വ്യാഴാഴ്ച ബാങ്കോക്കിനടുത്തുള്ള ബാൻ ഫു വാൻ അജപാലന പരിശീലന സെന്ററിൽ എത്തിചേർന്നു.
ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ഫെഡറേഷൻ ഓഫ് ഏഷ്യൻ മെത്രാൻ സമിതി (എഫ്.എ.ബി.സി.) സെക്രട്ടറി ജനറലായ ടോക്കിയോയിലെ എസ്.വി.ഡി. ആർച്ച് ബിഷപ്പ് തർച്ചീസിയോ ഈസാവോ കിക്കുച്ചി അർപ്പിച്ച ദിവ്യബലിയോടെയാണ് വെള്ളിയാഴ്ച അസംബ്ലി ആരംഭിച്ചത്. യാങ്കൂൺ ആർച്ച് ബിഷപ്പും എഫ്.എ.ബി.സി. പ്രസിഡന്റുമായ കർദിനാൾ ചാൾസ് ബോ, എസ്.ഡി.ബി.യുടെ നേതൃത്വത്തിൽ അർപ്പിക്കുന്ന കുർബാനയോടെ ഞായറാഴ്ച അസംബ്ലി സമാപിക്കും.
പങ്കെടുക്കുന്നവർ
പ്രാദേശിക സഭകളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവരിൽ 6 കർദ്ദിനാൾമാരും, 23 മെത്രാന്മാരും, 28 പുരോഹിതന്മാരും ,4 സത്യസ്തരും 7 അൽമായപുരുഷന്മാരും ,12 അൽമായ സ്ത്രീകളും ഉൾപ്പെടുന്നു.
സമ്മേളനത്തിൽ പങ്കെടുക്കുന്ന ഇവർ FABC നേതൃത്വത്തെയും സെക്രട്ടേറിയറ്റിനെയുമാണ് പ്രതിനിധീകരിക്കുന്നത്. 17 മെത്രാൻ സമിതികളുടെയും, 2 പൗരസ്ത്യ റീത്തിലെ സിനഡുകളുടെയും അധ്യക്ഷന്മാർ; 3 അസോസിയേറ്റ് FABC അംഗങ്ങളിൽ നിന്നുള്ള മെത്രാന്മാർ; മെത്രാൻ സമിതികളിൽ നിന്നും സിനഡുകളിൽ നിന്നും 2 പ്രതിനിധികൾ; അസോസിയേറ്റ് FABC അംഗങ്ങളിൽ നിന്നും 3 പേർ,1 പ്രതിനിധി; ഏഷ്യയിൽ നിന്നുള്ള സിനഡ് കൗൺസിൽ, കമ്മീഷൻ അംഗങ്ങൾ; ഒപ്പം FABC സിനഡൽ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളും പങ്കെടുക്കുന്നു.
ഇരുപത്തിയൊമ്പത് ഏഷ്യൻ എഫ്എബിസി അംഗരാജ്യങ്ങളിൽ കംബോഡിയ, ലാവോസ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മംഗോളിയ, ബംഗ്ലാദേശ്, മലേഷ്യ, ബ്രൂണെ, മ്യാൻമർ, ജപ്പാൻ, ഹോങ്കോംഗ്, തായ്‌വാൻ, ഇന്ത്യ, തിമോർ-ലെസ്റ്റെ, പാകിസ്ഥാൻ, കൊറിയ, ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാം, നേപ്പാൾ, കസാഖ്സ്ഥാൻ, മക്കാവു, കിർഗിസ്ഥാൻ എന്നീ ഇരുപത്തിമൂന്ന് രാജ്യങ്ങളിൽ നിന്നാണ് ഈ പ്രതിനിധികൾ വരുന്നത്.
വ്യാഴാഴ്ച പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിൽ “ആനന്ദത്തിന്റെ അനുഭവം, ഒരുമിച്ച് നടന്നതിന്റെ അനുഭവം, മുറിവുകളുടെ അനുഭവം, പുതിയ വഴികൾ സ്വീകരിക്കാനുള്ള ആഹ്വാനം...ജീവിക്കുന്ന സിനഡാലിറ്റി, തീരുമാനങ്ങൾ എടുക്കൽ, പൗരോഹിത്യ ദൈവവിളി, യുവജനങ്ങൾ, ദാരിദ്യം, മതപരമായ സംഘർഷങ്ങൾ, പൗരോഹിത്യ മേധാവിത്വം എന്നീ വിഷയങ്ങളെ കുറിച്ചും സമ്മേളനത്തിൽ ചർച്ചചെയ്യപ്പെടും.
സമ്മേളനത്തിന്റെ കാര്യപരിപാടികൾ താഴേ കാണുന്ന ചാനലുകളിൽ തത്സമയ സംപ്രേക്ഷണം ചെയ്യും.
www.youtube.com/fabc
www.youtube.com/catholicthailand
www.facebook.com/fabc
www.facebook.com/thaicatholicmedia
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: