തിരയുക

ഏഷ്യ൯ ഭൂഖണ്ഡ സമ്മേളനം ഏഷ്യ൯ ഭൂഖണ്ഡ സമ്മേളനം  

ഏഷ്യ൯ ഭൂഖണ്ഡ സമ്മേളനം അവസാനിച്ചു

കർദ്ദിനാൾ മരിയോ ഗ്രേക്ക് സമ്മേളനത്തിൽ തനിക്ക് ലഭിച്ച മനോഹര അനുഭവത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

29 ഏഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 80 പ്രതിനിധികളുമായി  ആരംഭിച്ച സമ്മേളനം ഏഴ് ഭൂഖണ്ഡങ്ങളിലെ അസംബ്ലികളിൽ അഞ്ചാമത്തേതാണ്. ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത് ഫെഡറേഷൻ ഓഫ് ഏഷ്യൻ മെത്രാൻ സമിതി (എഫ്.എ.ബി.സി.) സെക്രട്ടറി ജനറലായ ടോക്കിയോയിലെ എസ്‌.വി.ഡി. ആർച്ച് ബിഷപ്പ് തർച്ചീസിയോ ഈസാവോ കിക്കുച്ചി അർപ്പിച്ച  ദിവ്യബലിയോടെയാണ് വെള്ളിയാഴ്ച അസംബ്ലി ആരംഭിച്ചത്.

യാങ്കൂൺ ആർച്ച് ബിഷപ്പും എഫ്.എ.ബി.സി. പ്രസിഡന്റുമായ കർദിനാൾ ചാൾസ് ബോ, എസ്.ഡി.ബി.യുടെ നേതൃത്വത്തിൽ അർപ്പിച്ച വിശുദ്ധ ബലിയോടെ ഞായറാഴ്ച അസംബ്ലി സമാപിച്ചു.

സിനഡാലിറ്റിയെക്കുറിച്ചുള്ള  സിനഡ് എന്താണ് സഭ എന്നല്ല ആരാണ് സഭയെന്നാണെന്ന് കർദ്ദിനാൾ മരിയോ ഗ്രേക്ക് പറഞ്ഞു. സകലരും ഒരുമിച്ചു നടക്കാൻ വിളിക്കപ്പെട്ടവരാണെന്നും അങ്ങനെ ക്രിസ്തുവിന് മനുഷ്യകുലത്തെ ഇന്ന് കണ്ടു മുട്ടാനാവുമെന്നും പറഞ്ഞ കർദ്ദിനാൾ അങ്ങനെയാണ് സിനഡൽ സഭ അതിന്റെ ദൗത്യത്തിന്റെ  ലക്ഷ്യമായ സുവിശേഷവൽക്കരണത്തിലേക്ക് സ്വാഭാവികമായി നീങ്ങുന്നതെന്ന് അറിയിച്ചു.

ഇരുപത്തിയൊമ്പത് ഏഷ്യൻ എഫ്എബിസി അംഗരാജ്യങ്ങളിൽ  കംബോഡിയ, ലാവോസ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മംഗോളിയ, ബംഗ്ലാദേശ്, മലേഷ്യ, ബ്രൂണെ, മ്യാൻമർ, ജപ്പാൻ, ഹോങ്കോംഗ്, തായ്‌വാൻ, ഇന്ത്യ, തിമോർ-ലെസ്റ്റെ, പാകിസ്ഥാൻ, കൊറിയ, ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാം, നേപ്പാൾ, കസാഖ്സ്ഥാൻ, മക്കാവു, കിർഗിസ്ഥാൻ എന്നീ ഇരുപത്തിമൂന്ന് രാജ്യങ്ങളിൽ നിന്നാണ് ഈ പ്രതിനിധികൾ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. എല്ലാവരുടേയും സജീവമായ പങ്കാളിത്തത്തിന് നന്ദി പറഞ്ഞു കൊണ്ട് ആർച്ച് ബിഷപ്പ് കിക്കൂച്ചിയാണ് സമ്മേളനം ഔദ്യോഗികമായി സമാപിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഫെബ്രുവരി 2023, 14:59