സഭയിൽ ഇന്നും നിണസാക്ഷികൾ നിരവധി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
2022-ൽ ലോകത്തിൽ 18 കത്തോലിക്കാ പ്രേഷിതർ വധിക്കപ്പെട്ടു.
ഫീദെസ് പ്രേഷിത വാർത്താ ഏജൻസി ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (30/12/22) പുറപ്പെടുവിച്ച അതിൻറെ വാർഷിക റിപ്പോർട്ടിലാണ് ഈ വിവരം ഉള്ളത്.
ഏറ്റവും കൂടുതൽ പ്രേഷിതർ കൊല്ലപ്പെട്ടത് ആഫ്രിക്കാ ഭൂഖണ്ഡത്തിലാണ്, 9 പേർ. 8 പ്രേഷിതർ വധിക്കപ്പെട്ട അമേരിക്കകളാണ് തൊട്ടടുത്തു വരുന്നത്. ഏഷ്യാഭൂഖണ്ഡത്തിൽ കൊല്ലപ്പെട്ടത് ഒരു പ്രേഷിതനാണ്. വിയറ്റ്നാമിൽ കൊൺ തും രൂപതയിൽ കുമ്പസാരിപ്പിക്കുകയായിരുന്ന ഒരു ഡോമീനക്കൻ വൈദികനാണ് വധിക്കപ്പെട്ടത്.
ഇക്കൊല്ലം പ്രേഷിതവേലയ്ക്കിടെ ജീവൻ വിലയായ് നല്കേണ്ടി വന്നവരിൽ 12 വൈദികരും 3 സന്ന്യാസിനികളും ഒരു വൈദികാർത്ഥിയും ഒരു അൽമായ പ്രേഷിതനും ഉൾപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: