ഉക്രൈയിനിൽ രണ്ടു കത്തോലിക്കാ വൈദികർ തടങ്കലിൽ!
ഇവാൻ ലെവിസ്കി, ബോദൻ ജെലെത്ത എന്നീ വൈദികരാണ് അകാരണമായി ജയിലടയ്ക്കപ്പെട്ടിരിക്കുന്നത്.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധവേദിയായ ഉക്രൈയിനിൽ റഷ്യയുടെ അധിനിവേശ പ്രദേശമായ ബെർദിനാസ്കിൽ രണ്ടു ഗ്രീക്കു കത്തോലിക്കാവൈദികർ അറസ്റ്റിലായി.
ബെർദിനാസ്കിലെ പരിശുദ്ധകന്യാകമറിയത്തിൻറെ പിറവിയുടെ ദേവാലയത്തിൻറെ വികാരിയായ ഇവാൻ ലെവിസ്കിയെയും ആ ദേവാലയത്തിലെ തന്നെ വൈദികനായ ബോദൻ ജെലെത്തയും ആണ് അധികൃതർ അകാരണമായി പിടിച്ചുകൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുന്നതെന്ന് ഡൊണെത്സ്ക് എക്സാർക്കേറ്റ് ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.
വിവരം പുറത്തായതോടെ ഇവരുടെ മേൽ വ്യാജകുറ്റം ചുമത്തിയിരിക്കയാണെന്നും സ്ഫോടക വസ്തുക്കൾ കൈവശം വച്ചു എന്ന കുറ്റമാണ് ഇപ്പോൾ ആരോപിച്ചിരിക്കുന്നതെന്നും പത്രക്കുറിപ്പിൽ കാണുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
29 നവംബർ 2022, 12:34