തിരയുക

സിറിയയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ - ഫയൽ ചിത്രം സിറിയയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ - ഫയൽ ചിത്രം 

സിറിയ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ: ആർച്ച്ബിഷപ് ജോർജ്‌ മസ്രി

രാജ്യത്ത് ഇപ്പോഴും തുടരുന്ന കടുത്ത സംഘർഷങ്ങളും ഉപരോധങ്ങളും മൂലം സിറിയൻ ജനത ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അലപ്പോയിലെ മെൽകൈറ്റ് ആർച്ച് ബിഷപ്പ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സിറിയയ്‌ക്കെതിരെയുള്ള ഉപരോധങ്ങൾ, അന്താരാഷ്ട്രതലത്തിലുള്ള ഒറ്റപ്പെടുത്തൽ, അടിസ്ഥാനസൗകര്യങ്ങൾ തകരാറിലായത്, സർക്കാർ സഹായങ്ങളുടെ അഭാവം തുടങ്ങിയ നിരവധി കാരണങ്ങൾ മൂലം സിറിയൻ ജനത കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് സിറിയയിലെ അലെപ്പോ അതിരൂപതാ ആർച്ച്ബിഷപ് ജോർജ്‌സ് മസ്രി പ്രസ്താവിച്ചു. കടുത്ത നാണയപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധികളും മൂലം സാധാരണജനജീവിതം ബുദ്ധിമുട്ടിലായി.

ആരോഗ്യപരിപാലന രംഗത്തും നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ കടുത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. കോവിഡ് മഹാമാരിയുടെ പിടിയിൽപ്പെട്ട് ദുരിതമനുഭവിച്ച രാജ്യത്തെ ജനങ്ങൾ ഇപ്പോൾ കോളറ മൂലവും ബുദ്ധിമുട്ടുകയാണെന്ന് ആർച്ച്ബിഷപ് മസ്രി വ്യക്തമാക്കി. രാജ്യത്തെ പതിനാലിൽ പതിമൂന്ന് പ്രവിശ്യകളിലും കോളറ പടർന്നതിനാൽ ആരോഗ്യസ്ഥിതി ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതിന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം (Aid to the Church in Need ACN ) എന്ന പൊന്തിഫിക്കൽ അന്താരാഷ്ട്രസംഘടനയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് അലെപ്പോയിലെ മേൽക്കീത്ത ആർച്ച്ബിഷപ് ഇങ്ങനെ പ്രഖ്യാപിച്ചത്.

രാജ്യത്ത് തുടരുന്ന ക്രൈസ്തവരുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്നും, നിരവധി ആളുകളാണ് മരുന്നുകളുടെയും കൃത്യസമയത്തുള്ള ചികിത്സയുടെ അഭാവം മൂലവും മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഡോക്ടർമാർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയതും സ്ഥിതിഗതികൾ വഷളാക്കി.

കത്തോലിക്കാസഭയുടെ നിയന്ത്രണത്തിൽ, പൊതുജനങ്ങൾക്കായി ചർച്ച് ഇൻ നീഡ് അലെപ്പോ നഗരത്തിൽ പൊതുജനങ്ങൾക്കായി ഒരു ഫാർമസി തുറന്നിട്ടുണ്ട്. മുതിർന്ന ആളുകളുടെ ചികിത്സയുൾപ്പെടെയുള്ള സഹായങ്ങൾക്കായി സിറിയയിലെ സഭയെ ചർച്ച് ഇൻ നീഡ് സഹായിച്ചുവരുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2022, 15:59