തിരയുക

2021-ലെ രക്തവർണ്ണ വാരാചരണത്തിൽനിന്ന് 2021-ലെ രക്തവർണ്ണ വാരാചരണത്തിൽനിന്ന് 

മതസ്വാതന്ത്ര്യത്തിനും മതപീഡനങ്ങൾക്കുമെതിരെ രക്തവർണ്ണവാരം

വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് അന്താരാഷ്ട്ര സംഘടനയായ ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം രക്തവർണ്ണ വാരാചരണം നവംബർ മാസം 16 മുതൽ 23 വരെ ലോകത്തിന്റെ പലഭാഗങ്ങളിലായി ആചരിക്കുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സഭയുടെ ആവശ്യങ്ങളിൽ സഹായിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം(Aid to the Church in Need ACN).ഈ വർഷം നവംബർ മാസം പതിനാറു മുതൽ ഇരുപത്തിമൂന്നു വരെ നീണ്ടു നിൽക്കുന്ന രാജ്യാന്തര രക്തവർണ്ണ  വാരാചരണത്തിൽ സംഘടന ഉയർത്തിക്കാട്ടുന്ന മാനവികമൂല്യം മതസ്വാതന്ത്ര്യത്തിനും മതപീഡനങ്ങൾക്കുമെതിരെ കൈകോർക്കുവാനുള്ള ആഹ്വാനമാണ്.പതിനാറാം തീയതി ലണ്ടൻ പാർലമെന്റിൽ 'പീഡിപ്പിക്കപ്പെട്ടവരും,വിസ്മരിക്കപ്പെട്ടവരുമെന്ന' മുദ്രാവാക്യം ഉയർത്തിക്കാട്ടി തുടക്കമിടുന്ന വാരാചരണത്തിൽ രണ്ടായിരത്തിയിരുപതു മുതൽ രണ്ടായിരത്തിയിരുപത്തിരണ്ടു വരെ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ അനുസ്മരിക്കും.അതേദിവസം വിയന്നയിൽ ഓസ്ട്രിയയിലെ സഭകളുടെ സഹകരണത്തോടെ രക്തസാക്ഷികളുടെ സ്മരണാർത്ഥം വിശുദ്ധ ബലിയും അർപ്പിക്കപ്പെടും.

ജാഗരണപ്രാർത്ഥനകളും,ഉപവാസപ്രാർത്ഥനായജ്ഞങ്ങളും ഉൾപ്പെടെ നിരവധി കൂട്ടായ്മകളും അന്താരാഷ്ട്രതലത്തിൽ നടത്തപ്പെടുന്ന ഈ വാരത്തിന്റെ അന്ത്യത്തിൽ ഓരോ രാജ്യത്തെയും എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് കൂട്ടായ്മ ജീവിതത്തിൽ മതപീഡനത്തിന് ഇരയാക്കപ്പെട്ടവരുടെ സാക്ഷ്യങ്ങളും പൊതുവേദിയിൽ പങ്കുവയ്ക്കുവാൻ അവസരം നൽകുന്നു.

ഫ്രാൻസ്, ജർമ്മനി, ഓസ്ട്രിയ, ഓസ്‌ട്രേലിയ, ബെൽജിയം, ബ്രസീൽ, കാനഡ, കൊളംബിയ, അയർലൻഡ്, മെക്സിക്കോ, നെതർലൻഡ്‌സ്‌, ഫിലിപ്പൈൻസ്, പോർച്ചുഗൽ, സ്ലൊവാക്യ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ ഇതിനോടകം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും വാർത്താകുറിപ്പിൽ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 നവംബർ 2022, 10:57