കർദ്ദിനാൾ സുഹാർയോ: ഇന്ത്യോനേഷ്യയിലെ സഭ യഥാർത്ഥ സാഹോദര്യത്തിനായുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
17,000 ഉപദ്വീപുകൾ അടങ്ങുന്ന ഇന്തോനേഷ്യ അതിലെ 230 ദശലക്ഷം വരുന്ന ജനങ്ങളുടെ വൈവിധ്യതയിൽ അഭിമാനം കൊള്ളുന്നു. ഭാഷയിലും, സംസ്കാരത്തിലും, മതവിശ്വാസത്തിലും, രാഷ്ട്രീയ ചായ്വുകളിലും ജനങ്ങൾ തങ്ങളുടെ വൈവിധ്യം പ്രകടമാക്കുന്നു. രാജ്യ ചിഹ്നത്തിൽ "നാനാത്വത്തിൽ ഏകത്വം" എന്ന അടയാളപ്പെടുത്തിയ മുദ്രാവാക്യത്തിനു നടുവിൽ സഭ ന്യൂനപക്ഷ മതങ്ങളിലൊന്നാണെങ്കിലും അതിന്റെ സജീവസാന്നിധ്യമായി നിൽക്കുന്നു.
സഭയ്ക്ക് ഇന്ത്യോനേഷ്യയുടെ സമൂഹത്തിൽ അതിന്റെ സ്ഥാനം കണ്ടെത്താനും മറ്റു മതങ്ങളോടൊപ്പം യഥാർത്ഥ സാഹോദര്യം കെട്ടിപ്പടുക്കാനായി പ്രവർത്തിക്കാനും യാതൊരു പ്രയാസവുമില്ല എന്നും കർദ്ദിനാൾ പറഞ്ഞു.
രാജ്യം G 20യുടെ 2022 ലെ അദ്ധ്യക്ഷത പൂർത്തീകരിക്കുകയും ലോകത്തിലെ സമ്പന്ന രാഷ്ട്ര നേതാക്കൾ ബാലിയിൽ ആഗോള സാമ്പത്തിക വ്യവസ്ഥയെ ശരിയായ വഴിക്ക് തിരിച്ചുവിടാനുള്ള നയങ്ങൾ രൂപീകരിക്കാൻ ഒരുമിച്ചുകൂട്ടുകയും ചെയ്തു.
G 20, R 20, ഇന്ത്യോനേഷ്യൻ സഭാ
അതോടൊപ്പം തന്നെ ഈ ഉച്ചകോടിക്ക് അനുബന്ധമായി സമൂഹത്തിലെ മതങ്ങൾക്കും അന്തർ മതസംവാദത്തിനും ഇടം നൽകുന്ന R 20 ( Religions 20) യും നടന്നു. ഇന്ത്യോനേഷ്യൻ സർക്കാറിന്റെ മത വിഭാഗം മുൻകൈയെടുത്ത ഈ സംരംഭത്തിൽ സഭയുൾപ്പെടെയുള്ള എല്ലാ മതങ്ങളും ക്ഷണിക്കപ്പെട്ടിരുന്നു. ഈ തുറന്ന ക്ഷണം "ഇന്ത്യോനേഷ്യ തുടരും" എന്ന പ്രത്യാശയുടെയും സർക്കാറിന്റെമേൽ ഒരു മതത്തിന്റെ സങ്കല്പം നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർ വിജയിക്കില്ല എന്നതിന്റെയും ഒരടയാളമാണെന്നും കർദ്ദിനാൾ ചൂണ്ടിക്കാട്ടി.
ഇന്ത്യോനേഷ്യ മറ്റുള്ളവർ പറയുന്നതുപോലെയൊ മറ്റുള്ളവർ ചിത്രീകരിക്കാൻ ശ്രമിക്കുന്നതുപോലെയോ അല്ല മറിച്ച് അത് സന്തുഷ്ടരായ പൗരന്മാരുടെ ഒരു നാടാന്നെന്നാണ് G20 യുടെ വിജയം തെളിയിക്കുന്നതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
സഭ മറ്റു മതങ്ങളുടെ ഇടയിൽ
ഇന്ത്യോനേഷ്യയിൽ സഭ മറ്റു മതങ്ങളോടൊപ്പം പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം കർദ്ദിനാൾ ഉയർത്തിപ്പിടിച്ചു."ന്യൂനപക്ഷവും ഭൂരിപക്ഷവും " തങ്ങളുടെ നിഖണ്ഡുവിൽ നിന്ന് മായിച്ചു കളയാനാണ് തങ്ങൾ പ്രവർത്തിക്കുന്നത് കാരണം തങ്ങൾ എല്ലാവരും ഇന്ത്യോനേഷ്യൻ പൗരന്മാരാണ്. 20 വർഷത്തിലധികമായി യഥാർത്ഥ സാഹോദര്യം പ്രോൽസാഹിപ്പിക്കുന്ന അതേ ദർശനങ്ങൾ തന്നെ പങ്കിടുന്നവരാണ് ഇസ്ലാമിക സംഘങ്ങളുടെ തലവനും മറ്റു മത വിഭാഗങ്ങളുടെ തലന്മാരും എന്നതും കർദ്ദിനാൾ ചൂണ്ടിക്കാണിച്ചു. എങ്കിലും വെല്ലുവിളികൾ ഈ ശ്രമങ്ങളിൽ ധാരാളമുണ്ട്. ചിലർ മതം രാഷ്ട്രീയത്തിനായി ദു:ർവ്വിനിയോഗം ചെയ്യുന്നവരാണ്. ഇത് പൈശാകികമാണെന്നും അത് സത്യമായ സാഹോദര്യം കെട്ടിപ്പടുക്കുവാനുള്ള എല്ലാ ശ്രമങ്ങളെയും നശിപ്പിക്കും എന്നും കർദ്ദിനാൾ ചൂണ്ടിക്കാണിച്ച .
സിനഡൽ മാർഗ്ഗം
സാർവ്വത്രിക സഭ അടുത്ത വർഷം നടക്കാനുള്ള മെത്രാന്മാരുടെ സിനഡിനായുള്ള തയ്യാറെടുപ്പുകളിലാണ്. ഇന്ത്യോനേഷ്യയിലെ 37 രൂപതകളും എല്ലാ തലങ്ങളിലും ഈ പ്രക്രിയയിൽ സജീവമായി പങ്കുചേരുന്നു.
ദാരിദ്ര്യം, മത സംഘർഷ സാധ്യതകൾ, പരിസ്ഥിതി, ഐക്യം, സാങ്കേതിക വെല്ലുവിളി , വിവാഹ മോചനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ദൈവജനം ഉയർത്തി കാണിക്കുന്നതും കർദ്ദിനാൾ എടുത്തു പറഞ്ഞു. ഇന്ത്യോനേഷ്യയിലുള്ള 700 ഓളം വരുന്ന ഗോത്രങ്ങളുടെ മധ്യേ മത സംതുലിതാവസ്ഥ നിലനിറുത്താൻ സർക്കാർ ചെയ്യുന്ന പരിശ്രമങ്ങളെ അടിവരയിട്ട കർദിനാൾ ഇന്ത്യോനേഷ്യയുടെ ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടുള്ള ആഗോള സമാധാനം പ്രോൽസാഹിപ്പിക്കാനുള്ള പരിശ്രമത്തിൽ സഭയും ഒരുമിച്ചു പ്രവർത്തിക്കുന്നു എന്നതും എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: