തിരയുക

സ്പെയിനിലെ നിണസാക്ഷികളായ പന്ത്രണ്ട്  നവവാഴ്ത്തപ്പെട്ടവർ സ്പെയിനിലെ നിണസാക്ഷികളായ പന്ത്രണ്ട് നവവാഴ്ത്തപ്പെട്ടവർ  

സ്പെയിൻകാരായ പന്ത്രണ്ട് നിണസാക്ഷികൾ ഇനി വാഴ്ത്തപ്പെട്ടർ!

സ്പെയിനിൽ 1936-1939 വരെ നടന്ന ആഭ്യന്തരകലാപവേളയിൽ, മതപീഢന കാലത്ത്, 1936-ൽ വധിക്കപ്പെട്ട സന്ന്യാസവൈദികൻ വിൻചേൻസൊ നിക്കാസിയൊ റെനൂൺസിയൊ തൊറീബിയൊയും (Vincenzo Nicasio Renuncio Toribio) പതിനൊന്ന് സഹസന്ന്യസ്തരുമായ നിണസാക്ഷികളെ ശനിയാഴ്‌ച (22/10/22) സ്പെയിനിൻറെ തലസ്ഥാനമായ മാഡ്രിഡിൽ വച്ച് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർത്താവായ യേശു നമ്മോടു കൂടെയുള്ളതിനാൽ നാം യാതൊന്നിനേയും ഭയപ്പെടില്ല എന്നതാണ് നമ്മുടെ വിശ്വാസമെന്ന് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ.

സ്പെയിനിൽ 1936-1939 വരെ നടന്ന ആഭ്യന്തരകലാപവേളയിൽ, മതപീഢന കാലത്ത്, 1936-ൽ വിവിധ അവസരങ്ങളിലായി വധിക്കപ്പെട്ട സന്ന്യാസവൈദികൻ വിൻചേൻസൊ നിക്കാസിയൊ റെനൂൺസിയൊ തൊറീബിയൊയും (Vincenzo Nicasio Renuncio Toribio) പതിനൊന്ന് സഹസന്ന്യസ്തരുമായ നിണസാക്ഷികളെ ശനിയാഴ്‌ച (22/10/22) സ്പെയിനിൻറെ തലസ്ഥാനമായ മാഡ്രിഡിൽ വച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച തിരുക്കർമ്മ മദ്ധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തിലാണ് അദ്ദേഹം വിശുദ്ധ അഗസ്റ്റിൻറെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഇതു പറഞ്ഞത്.

ഇപ്പോൾ കർത്താവ് തന്നോടൊപ്പമുണ്ടെന്നും മരണനാന്തരം താൻ സദാ കർത്താവിനോടൊപ്പം ആയിരിക്കുമെന്നുമുള്ള ഹൃദയ വിശ്വാസം വിശുദ്ധ അഗസ്റ്റിൻ വെളിപ്പെടുത്തുന്നതും കർദ്ദിനാൾ സെമെറാറൊ അനുസ്മരിച്ചു.

നവവാഴ്ത്തപ്പെട്ടവരായ 12 പേരും പരിശുദ്ധതമ രക്ഷകൻറെ നാമത്തിലുള്ള റെഡംപ്റ്ററിസ്റ്റ് സന്ന്യസ്ത സമൂഹാംഗങ്ങളാണ്.

ക്രെഷേൻസിയൊ സെവേരൊ ഓർത്തിസ് ബ്ലാങ്കൊ, ആഞ്ചൽ മർത്തീനെസ് മിഖേലെസ്, ബെർണ്ണാർദൊ സായിസ് ഗുത്തിയേരെസ്, നിചെസിയൊ പോരെസ് ദെൽ പലൊമാർ കിൻകോസെസ്, ഗ്രെഗോറിയൊ ത്സുഗാസ്തി ഫെർണാണ്ടെസ് ദെ എസ്കീദെ, അനിസേത്തൊ ലിത്സാസൊആയിൻ ലിത്സാസൊ, ഹൊസേ മരിയ ഉറൂക്കി ഓർത്തിസ്, ഹൊസെ ഹൊവാക്കിൻ എയവീത്തി ഇൻസാവുസ്തി, അന്തോണിയൊ ജിറോൺ ഗൊൺസാലെസ്, ദൊണാത്തൊ ഹിമേനെസ് ബിബിയാനൊ, റാഫായേൽ പെരേയ പിനേദൊ എന്നിവരണ് വിൻചേൻസൊ നിക്കാസിയൊ റെനൂൺസിയൊ തൊറീബിയോടൊപ്പം ശനിയാഴ്ച വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട ഇതര നിണസാക്ഷികൾ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഒക്‌ടോബർ 2022, 16:06