തിരയുക

ഫ്രാൻസിസ് പാപ്പായും ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാസഭാ മേലധ്യക്ഷനും ഫ്രാൻസിസ് പാപ്പായും ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാസഭാ മേലധ്യക്ഷനും 

ശക്തമായ റഷ്യൻ ആക്രമണത്തിനുമുൻപിലും ഉക്രൈൻ പോരാടുന്നു: ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭാ മേലധ്യക്ഷൻ

ഉക്രൈനെതിരെയുള്ള റഷ്യയുടെ തുടർച്ചയായ ആക്രമണങ്ങൾക്കിടയിലും, ഉക്രൈൻ ജനത പിന്നോട്ടുപോകുന്നില്ലെന്ന് ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭാ മേലധ്യക്ഷൻ സ്വിയാതോസ്ളാവ് ഷേവ്ചുക്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഉക്രൈനെതിരെ റഷ്യ കഴിഞ്ഞ 240 ദിവസങ്ങളോളമായ തുടരുന്ന ശക്തമായ ആക്രമണങ്ങൾക്കിടയിലും, ഉക്രൈൻ ജനത പിന്നോട്ടുപോകുന്നില്ലെന്ന് ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭാ മേലധ്യക്ഷൻ സ്വിയാതോസ്ളാവ് ഷേവ്ചുക് പ്രസ്താവിച്ചു. ഒക്ടോബർ 19-ന് ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ റോമിലെ കാര്യാലയത്തിൽനിന്ന് പുറത്തുവിട്ട പ്രസ്‌താവനയിലൂടെയാണ് ഉക്രൈൻ ജനത തങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പോരാട്ടം തുടരുകയാണെന്ന് മേജർ ആർച്ച്ബിഷപ് ഷേവ്ചുക് അറിയിച്ചത്.

ഉക്രൈന്റെ അതിർത്തിപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലും റഷ്യ കനത്ത ആക്രമണം തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഡോണെറ്റ്സ്‌ക്‌ പ്രദേശത്തും, രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള ഖെർസോൺ പ്രദേശത്തുമാണ് കൂടുതൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടായത്. ഒക്ടോബർ 18-ന് മാത്രം, മിസൈലുകൾ കൊണ്ടുള്ള 10 ആക്രമണങ്ങളും, 18 വ്യോമാക്രമണങ്ങളും മറ്റ് 76 റോക്കറ്റ് ആക്രമണങ്ങളും ഉണ്ടായതായി അഭിവന്ദ്യ ഷേവ്ചുക് കൂട്ടിച്ചേർത്തു.

റഷ്യ ആക്രമണങ്ങൾ തുടരുമ്പോഴും, ഉക്രൈൻ ജനതയിൽ തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള ശക്തമായ ആഗ്രഹം നിലനിൽക്കുന്നുണ്ടെന്നും വ്യക്തമാക്കിയ ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭാ മേലധ്യക്ഷൻ, ഉക്രൈൻ ജനത നിലവിലെ യുദ്ധത്തിന് മുൻപിൽ ചെറുത്തു നിൽക്കുകയാണെന്നും, പോരാടുകയാണെന്നും, എന്നാൽ ഒപ്പം പ്രാർത്ഥിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

യുദ്ധത്തെയും ആക്രമണങ്ങളെയും അതിജീവിച്ച ആളുകൾ, സമാധാനപൂർണ്ണമായ ഒരു ജീവിതത്തിലേക്ക് തിരികെ പോകാൻ ബുദ്ധിമുട്ടുന്നുണ്ടെന്നും, യുദ്ധം ആരംഭിക്കുന്നതുപോലെ എളുപ്പമല്ല അതിൽനിന്ന് പിന്മാറുവാൻ എന്നും വ്യക്തമാക്കി. ഉക്രൈൻ ജനതയ്ക്കുവേണ്ടി, പ്രത്യേകിച്ച് ഉക്രൈനെ സംരക്ഷിക്കാനായി പരിശ്രമിക്കുന്ന ഏവർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ അഭിവന്ദ്യ ഷേവ്ചുക് ശ്രേഷ്ഠമെത്രാപ്പോലീത്ത തന്റെ പ്രസ്‌താവനയിലൂടെ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 October 2022, 17:32