കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്: അജപാലന പ്രവർത്തനത്തിൽ ഏഷ്യൻ മെത്രാന്മാരുടെ ഫെഡറേഷൻ ഒരു വ്യത്യസ്തതയുണ്ടാക്കും
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ബാങ്കോക്കിൽ ഏഷ്യയിലെ മെത്രാന്മാർ അവരുടെ പൊതു സമ്മേളനം സമാപിപ്പിക്കുമ്പോൾ എഫ്.എ.ബി.സി.യുടെ പ്രതിനിധികൾ "പരിശുദ്ധാത്മാവിന്റെ ഓരോ മന്ത്രണങ്ങളും ശ്രവിക്കാൻ ഉൽസുകതയോടെ പരിശ്രമിക്കുകയാണ്" എന്ന് ഇന്ത്യയിൽ നിന്നുള്ള കർദ്ദിനാൾ ഗ്രേഷ്യസ് പറഞ്ഞു.
സ്വപ്നം കാണലും ശ്രവണവും
"ഞങ്ങൾ ഇപ്പോഴും സ്വപ്നം കാണുകയാണ്; ഞങ്ങൾ ഇപ്പോഴും പരിശുദ്ധാവിനെ ശ്രവിച്ചുകൊണ്ടിരിക്കുകയാണ് " എന്നും തങ്ങൾ പരസ്പരം ശ്രവിച്ചുകൊണ്ടിരിക്കുകയാണെന്നും വിശദീകരിച്ചു കൊണ്ട് കർദ്ദിനാൾ തുടർന്നു. ദൈവം ചരിത്രത്തിലെ സംഭവങ്ങളിലൂടെയും, അയൽക്കാരിലൂടെയും, നമ്മുടെ കൂട്ടുകാരിലൂടെയും നമ്മൾ സേവിക്കുന്ന ജനങ്ങളിലൂടെയും സഹോദര മെത്രാന്മാരിലൂടെയും നമ്മോടു സംസാരിക്കുന്നു എന്ന് അടിവരയിട്ട കർദ്ദിനാൾ, ആരും തന്നെ മഹാമാരിയെക്കുറിച്ച് സംസാരിച്ചില്ല എന്നതിൽ അത്ഭുതം പ്രകടിപ്പിച്ചു. അതിനർത്ഥം നമ്മൾ സാധാരണ നിലയിലായി എന്നതാണ് എന്ന അദ്ദേഹം വിലയിരുത്തി. തങ്ങൾ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സമൂഹമാണെന്ന് കൂടിച്ചേർക്കുകയും ചെയ്തു.
കാലാവസ്ഥാ വ്യതിയാനവും, കുടിയേറ്റ പ്രതിസന്ധിയും കൂടാതെ യുവജനങ്ങളും, സഭയിൽ ഉത്തരവാദിത്വവും പ്രധാന പങ്കാളിത്വവും ചോദിക്കുന്ന യുവജനങ്ങളുടെ ശക്തമായ സ്വരവും ധാരാളമായി ചർച്ചകളിൽ കേൾക്കാൻ കഴിഞ്ഞു. കൂടാതെ കത്തോലിക്കാ ജീവിതം പുനർജീവിപ്പിക്കാനുള്ള മുറവിളിയും ഞങ്ങൾ ശ്രവിച്ചു എന്ന് കർദ്ദിനാൾ വിവരിച്ചു.
പരിശുദ്ധാത്മാവിന്റെ മന്ത്രണം ശ്രവിക്കൽ
ധാരാളം പേരെ സേവിക്കാൻ അവസരമുള്ള വെറും ന്യൂനപക്ഷമായ തങ്ങൾ വസിക്കുന്ന ഈ ഭൂഖണ്ഡത്തിൽ പുറത്തേക്കിറങ്ങി സകലരെയും സേവിക്കാൻ, സംവാദത്തിനും, അനുരഞ്ജനത്തിനും പരിശ്രമിക്കാനും, സമാധാനം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്കും സമൂഹങ്ങൾ തമ്മിലും വിഘടിച്ചു നിൽക്കുന്ന ജനതകൾ തമ്മിലും പാലങ്ങൾ തീർക്കാനുള്ള വിളിയും താൻ കണ്ടു എന്ന് കർദ്ദിനാൾ പറഞ്ഞു.
FABC യുടെ ആദ്യത്തെ സമ്മേളനത്തിനു ശേഷം എന്താണ് കർദ്ദിനാളിന്റെ പ്രത്യാശയെന്ന ചോദ്യത്തിന് ഈ സമ്മേളനം അജപാലന കർമ്മത്തിലെ മുൻഗണനകളും, വിവിധ തലങ്ങളിലെ പ്രേഷിത പ്രവർത്തനങ്ങൾ ഏതൊക്കെയെന്ന് കാണാനും, പുനർ വിചിന്തനം നടത്താനും, ഇതുവരെ തങ്ങൾ കടന്നു പോയ വഴി പരിശോധിക്കാനും എന്തൊക്കെയാണ് മാറ്റേണ്ടതെന്നും നന്നാക്കേണ്ടതെന്നും, എവിടെ ഉൽസാഹം നവീകരിക്കണമെന്നും കാണാൻ കഴിഞ്ഞുവെന്ന് ഉത്തരം നൽകി. ധാരാളം പേരെ, പ്രത്യേകിച്ച് വിദഗ്ദ്ധരെയും ഇടപെടലുകൾ നടത്തിയവരേയും ശ്രവിച്ചപ്പോൾ അവരിലൂടെ പരിശുദ്ധാത്മാവിന്റെ സ്വരമാണ് കേൾക്കാൻ കഴിഞ്ഞതെന്ന് താൻ ചിന്തിക്കുന്നുവെന്ന് കർദ്ദിനാൾ വിശദീകരിച്ചു.
സമ്മേളനം വരുത്താവുന്ന മാറ്റങ്ങൾ
ഉൽസാഹവും, ധൈര്യവും, ഉറച്ച തീരുമാനവും ഹൃദയവിശാലതയും കൊണ്ട് ഏഷ്യയിലെ എല്ലാ മെത്രാൻ സമിതികളും, സഭകളും പുറത്തേക്കിറങ്ങി പ്രവർത്തിക്കാനും ലോകത്തിലേക്കിറങ്ങാനുമായി നവീകരിക്കപ്പെടും. ഇത് തങ്ങൾക്ക് ഒരു ഐക്യവും പ്രേഷിത വേലയ്ക്കുള്ള സന്തോഷവും പകർന്നു തന്നുവെന്നും അഭിപ്രായപ്പെട്ടു.
വ്യക്തിപരമായ ഒരു അഭിപ്രായ പ്രകടനത്തിൽ ആദ്യ മൂന്നു ദിവസങ്ങളിൽ തങ്ങൾ ഏഷ്യയിലെ വിവിധ രാജ്യങ്ങൾ സന്ദർശിച്ചത് താൻ ആസ്വദിച്ചുവെന്നും, അതിലെ ഏറ്റം ചെറിയ രാജ്യങ്ങൾ തങ്ങളുടെ ബുദ്ധിമുട്ടുകളും ആശങ്കകളും വിവരിച്ചതുമായിരുന്നു തന്നെ സ്പർശിച്ച ഏറ്റം ശക്തമായ നിമിഷങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഫ്രാൻസിസ് പാപ്പയെ അനുകരിച്ച് തങ്ങൾ നിശബ്ദതയിൽ കണ്ണുകളടച്ച് ആ രാജ്യത്തെ സഭയ്ക്കുവേണ്ടി പ്രാർത്ഥിച്ചു. "ഒരു മാറ്റം വരുമെന്ന് ഞാൻ ചിന്തിക്കുന്നു. ഈ സമ്മേളനം തങ്ങളുടെ അജപാലന കർമ്മത്തിൽ മാറ്റം വരുത്തണം" അദ്ദേഹം അടിവരയിട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: