തിരയുക

കർദ്ദിനാൾ ചാൾസ് മൗംഗ് ബോ, ഏഷ്യയിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘങ്ങളുടെ സംയുക്തസമിതിയുടെ, എഫ് എ ബി സിയുടെ (FABC) അദ്ധ്യക്ഷൻ സമ്മേളനോദ്ഘാടന ദിവ്യബലി മദ്ധ്യേ സുവിശേഷ സന്ദേശം നല്കുന്നു. കർദ്ദിനാൾ ചാൾസ് മൗംഗ് ബോ, ഏഷ്യയിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘങ്ങളുടെ സംയുക്തസമിതിയുടെ, എഫ് എ ബി സിയുടെ (FABC) അദ്ധ്യക്ഷൻ സമ്മേളനോദ്ഘാടന ദിവ്യബലി മദ്ധ്യേ സുവിശേഷ സന്ദേശം നല്കുന്നു. 

ഏഷ്യയിലെ സഭയുടെ സമൂർത്ത സാക്ഷ്യം അനിവാര്യം ,കർദ്ദിനാൾ ചാൾസ് ബൊ!

ഏഷ്യയിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘങ്ങളുടെ സംയുക്തസമിതിയുടെ പൊതു സമ്മേളനം, ഒക്ടോബർ 12-30 വരെ (12-30/10/22) തായ്ലൻറിൽ ബാങ്കോക്ക് അതിരൂപതയിലെ ബാൻ പു വ്വാൻ (Baan Phu Waan) അജപാലന പരിശീലന കേന്ദ്രത്തിൽ നടന്നുവരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശ്വാസത്തെ അനുഭവമാക്കി മാറ്റുക വലിയ വെല്ലുവിളിയാണെന്ന് ഏഷ്യയിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘങ്ങളുടെ സംയുക്തസമിതിയുടെ, എഫ് എ ബി സിയുടെ (FABC) അദ്ധ്യക്ഷൻ കർദ്ദിനാൾ ചാൾസ് മൗംഗ് ബോ.

ഏഷ്യയിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘങ്ങളുടെ സംയുക്തസമിതി, ഒക്ടോബർ 12-30 വരെ (12-30/10/22) തായ്ലൻറിൽ ബാങ്കോക്ക് അതിരൂപതയിലെ  ബാൻ പു വ്വാൻ (Baan Phu Waan) അജപാലന പരിശീലന കേന്ദ്രത്തിൽ ചേർന്നിരിക്കുന്ന പൊതുസമ്മേളനത്തിൻറെ ഉദ്ഘാടന ദിവ്യബലി മദ്ധ്യേ സുവിശേഷചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

പൗരസ്ത്യദേശത്ത് മതങ്ങൾ അനുഭവത്തിന് ഊന്നൽ നല്കുന്നതിനെക്കുറിച്ച് വിശദീകരിച്ച് കർദ്ദിനാൾ ബോ വാക്കുകളിൽ നിന്ന് പ്രവർത്തിയിലേക്കും ഘടനകളിൽ നിന്ന് അനുഭവത്തിലേക്കും ആന്തരികതയിലേക്കും കടക്കേണ്ടതിൻറെ അനിവാര്യത എടുത്തുകാട്ടി.

യേശുവുമായുള്ള കൂടിക്കാഴ്ചയുടെ ഫലമായി പങ്കുവയ്ക്കുകയും  സാക്ഷ്യത്തിലൂടെ സുവിശേഷം പ്രഘോഷിക്കുകയും ചെയ്യുന്ന പ്രേഷിത സഭയാകണം ഏഷ്യയിലെ സഭയെന്ന് പറഞ്ഞ അദ്ദേഹം ഏഷ്യയിലെ പൗരസ്ത്യ ആദ്ധ്യാത്മികതയും തദ്ദേശീയ സംസ്കാരങ്ങളുമായി ഇടപഴകുക എന്നത് യഥാർത്ഥ വെല്ലുവിളിയാണെന്ന് കൂട്ടിച്ചേർത്തു.

ഏഷ്യയിലെ സഭ അതിൻറെ പ്രവർത്തന രീതിയും ജീവിത ശൈലിയും ഉപരി വിലാശമാക്കണമെന്ന് സുവിശേഷവത്ക്കരണത്തിൻറെയും പ്രേഷിതത്വത്തിൻറെയും ശൈലി ആവശ്യപ്പെടുന്നുണ്ടെന്ന്   കർദ്ദിനാൾ ബോ പറഞ്ഞു.

1970-ൽ സ്ഥാപിതമായ ഏഷ്യയിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘങ്ങളുടെ സംയുക്തസമിതി അതിൻറെ അമ്പതു വർഷങ്ങൾ പിന്നിട്ടിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ഈ ജൂബിലി ദൈവാവിഷ്ക്കരണത്തിനുള്ള ഒരു വിളിയാണെന്നും ഇത് പെന്തക്കുസ്താ വേളയാണെന്നും, മൂന്നാം സഹസ്രാബ്ദത്തിലെ ഈ ദൈവാവിഷ്ക്കരണം ഈ നൂറ്റാണ്ടിൻറെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട്  വിഭിന്നമായൊരു പാതയിലൂടെ ചരിക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്നുവെന്നും പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഒക്‌ടോബർ 2022, 12:40