തിരയുക

നിക്കരാഗ്വ൯ വിശ്വാസികൾ നിക്കരാഗ്വ൯ വിശ്വാസികൾ 

റോഡ്രിഗസ് മറാഡിയാഗ: നിക്കരാഗ്വയിലെ സഭയുടെ നിശബ്ദ യുദ്ധം

പ്രാദേശിക ഭരണകൂടം ഉയർത്തുന്ന ഉപരോധത്തിൽ കഴിയുന്ന നിക്കരാഗ്വൻ കത്തോലിക്കാ സമൂഹത്തിന് കർദിനാൾ റോഡ്രിഗ്സ് മറാഡിയാഗ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പ്രാദേശിക ഭരണകൂടത്തിൽ നിന്ന് നിക്കരാഗ്വൻ കത്തോലിക്കാ സമൂഹം നേരിടുന്ന ഉപരോധത്തിന്റെ മുന്നിൽ ഹോണ്ടുറാൻ കർദിനാൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

തെഗുസിഗൽപയിലെ കർദ്ദിനാളും ആർച്ച് ബിഷപ്പുമായ ഓസ്കാർ റോഡ്രിഗ്സ് മറാഡിയാഗ നിക്കരാഗ്വയിലെ കത്തോലിക്കാ സഭ സാൻഡിനിസ്റ്റ ഗവൺമെന്റിൽ നിന്ന് ആഴ്ചകളോളം അനുഭവിച്ചു വരുന്ന പീഡനത്തിന്റെ സാഹചര്യത്തെ കുറിച്ച് വിവരിച്ചു. ആഗസ്റ്റ് 14-ന് ഞായറാഴ്ച അർപ്പിച്ച ദിവ്യബലി മധ്യേ ഹോണ്ടുറാൻ കർദ്ദിനാൾ സഹോദര രാഷ്ട്രമായ നിക്കരാഗ്വയിലെ സഭയിൽ യേശുവിനെ പീഡിപ്പിക്കാൻ അവർ നടത്തുന്ന നിശബ്ദ യുദ്ധം യേശു കൊണ്ടുവരാൻ ഉദ്ദേശിച്ച അഗ്നിയല്ല എന്ന് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫ്രാൻസിസ് പാപ്പയുടെ ഏറ്റവും അടുത്ത സഹകാരികളിൽ ഒരാളും, കർദിനാൾമാരുടെ കൗൺസിൽ അംഗവുമായ കർദ്ദിനാൾ റോഡ്ട്രിഗ്സ് നിക്കരാഗ്വൻ സഭാനേതൃത്വവും സമൂഹവും അനുഭവിച്ച നിയന്ത്രണങ്ങളുടെ പരമ്പരയ്ക്ക് ശേഷമാണ് അവരുടെ വേദനകളെ കുറിച്ച് വ്യക്തമാക്കിയത്.

പത്തു ദിവസമായി മാതഗൽപ്പ രൂപതയുടെ മെത്രാൻ റൊളാന്റോ അൽവാരെസും അഞ്ച് വൈദികരും, മറ്റ് അല്മായരും മെത്രാസന മന്ദിരത്തിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവാദമില്ലാത്ത പോലീസ് തടങ്കലിലാണ്. നിക്കരാഗ്വ൯ രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താൻ അവർ അക്രമാസക്തമായ സമൂഹങ്ങളെ സംഘടിപ്പിച്ചതായാണ് പ്രസിഡന്റ് ഡാനിയൽ ഒർട്ടെഗയുടെ സർക്കാർ അവർക്കെതിരെ നടത്തുന്ന ആരോപണം. ഉപരോധത്തിന്റെ ഈ പശ്ചാത്തലത്തിൽ, എട്ട് കത്തോലിക്കാ റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടുകയും, മനാഗ്വ അതിരൂപതയിലെ ഫാത്തിമ മാതാവിന്റെ പരമ്പരാഗത ഘോഷയാത്ര നിരോധിക്കുകയും,കോസ്റ്റാറിക്കയിൽ അഭയം കണ്ടെത്തിയ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സഭാ സമൂഹത്തെ പ്രദേശത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2022, 14:14