തിരയുക

നൈജീരിയയിൽ  സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ശ്രമിക്കുന്ന സായുധ സേനാവിഭാഗം നൈജീരിയയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ശ്രമിക്കുന്ന സായുധ സേനാവിഭാഗം  

നൈജീരിയായിൽ വീണ്ടും വൈദികർ ബന്ദികളാക്കപ്പെടുന്നു!

ജോൺ മാർക്ക് ചെയ്ത്ത്ൻ, ദൊണാത്തുസ് ക്ലെയൊപാസ് എന്നീ വൈദികരാണ് വെള്ളിയാഴ്ച തട്ടിക്കൊണ്ടു പോകപ്പെട്ടത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ നൈജീരിയായിലെ കദൂന സംസ്ഥാനത്ത് രണ്ടു കത്തോലിക്കാ വൈദികർ തട്ടിക്കൊണ്ടുപോകപ്പെട്ടു.

ജോൺ മാർക്ക് ചെയ്ത്ത്ൻ, ദൊണാത്തുസ് ക്ലെയൊപാസ് (Frs. John Mark Cheitnum and Donatus Cleopas) എന്നീ വൈദികരാണ് പതിനഞ്ചാം തീയതി വെള്ളിയാഴ്‌ച (15/07/22) വൈകുന്നേരം തട്ടിക്കൊണ്ടുപോകപ്പെട്ടതെന്ന് കഫാഞ്ചൻ രൂപത ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

അവരുടെയും ബന്ദികളാക്കപ്പെട്ടിരിക്കുന്ന മറ്റുള്ളവരുടെയും നിരുപാധിക മോചനത്തിനായി പ്രാർത്ഥനകൾ ക്ഷണിക്കുന്നതോടൊപ്പം ആരും നിയമം കൈയ്യിലെടുക്കാതിരിക്കട്ടെയെന്ന് രൂപത ആശംസിക്കുകയും ചെയ്യുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 July 2022, 12:30