തിരയുക

ലെബനോനിലെ ഒരു സ്കൂളില്നിന്നുള്ള ദൃശ്യം ലെബനോനിലെ ഒരു സ്കൂളില്നിന്നുള്ള ദൃശ്യം 

കത്തോലിക്കാസ്‌കൂളുകളുടെ അതിജീവനത്തിനായി ഫണ്ട് ശേഖരണം

ലെബനോനിലെ കത്തോലിക്കാസ്‌കൂളുകളുടെ അതിജീവനത്തിനായി ധനശേഖരണത്തിനായി പദ്ധതിയിട്ട് ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം, ചർച്ച് ഇൻ നീഡ്, എന്ന പേരിലുള്ള സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലബനോനിൽ കൂടുതൽ സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന 61 കത്തോലിക്കാസ്‌കൂളുകളുടെ അതിജീവനത്തിനായി പ്രത്യേക ധനശേഖരണത്തിനായി പദ്ധതിയിട്ടതായി ചർച്ച് ഇൻ നീഡ് സംഘടന അറിയിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ, ലെബനോനിലെ സ്കൂളുകളുടെ ഘടനാപരമായ ആവശ്യങ്ങൾക്കുവേണ്ടിയുള്ള സാമ്പത്തികാവശ്യം ഏതാണ്ട് പതിനഞ്ച് മടങ്ങാൻ വർദ്ധിച്ചത്. ഈ ചെലവുകൾക്ക് പുറമെ, സാമ്പത്തികമായി ക്ലേശിക്കുന്ന കുട്ടികൾക്കായി സ്കോളർഷിപ്പുകൾ ഏർപ്പെടുത്തുക, ഏതാണ്ട് ആയിരത്തിമുന്നൂറോളം അധ്യാപകർക്ക് സഹായമേകുക എന്നിവയാണ് പ്രധാനമായ പദ്ധതികൾ. ഏതാണ്ട് അൻപത് ഡോളറുകൾ, അതായത് നാലായിരം രൂപയിൽ താഴെയാണ് ഇവിടെ അധ്യാപകരുടെ ശമ്പളം.

ലെബനോനിൽ മുന്നൂറിലധികം സ്കൂളുകളാണ് കത്തോലിക്കാസഭയുടേതായുള്ളത്. രാജ്യത്തെ വിദ്യാഭ്യാസസ്ഥാപങ്ങളുടെ ഏതാണ്ട് എഴുപത് ശതമാനമാണിത്. എല്ലാ മതത്തിലും പെട്ട കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഈ സ്കൂളുകൾക്ക് ഗവണ്മെന്റ് സഹായങ്ങൾ ഒന്നും ലഭിക്കുന്നില്ലെങ്കിലും രാജ്യത്തെ വിദ്യാഭ്യാസമേഖലയിൽ നിർണ്ണായകമായ സംഭാവനയാണ് അവ നൽകുന്നത്.

രാജ്യത്തെ വ്യാപകമായ അഴിമതി മൂലം, ദാരിദ്ര്യം വർദ്ധിക്കുന്നുവെന്നും, മരണത്തിന് വിധിക്കപ്പെട്ടവരെപ്പോലെയാണ് ജനങ്ങൾ ജീവിക്കുന്നതെന്നും, ചർച്ച് ഇൻ നീഡിന്റെ പതിനാറായിരത്തിലധികം അഭ്യുദയകാംക്ഷികൾക്ക് അയച്ച കത്തിൽ ടയറിലെ മരോണൈറ്റ് ആർച്ച് ബിഷപ്പ് ഷാർബെൽ അബ്ദാല്ലാ എഴുതി. രാജ്യത്തെ ശരാശരി വരുമാനം ഏതാണ്ട് മൂവായിരം രൂപ മാത്രമാണെന്നും അതുകൊണ്ട് അതിജീവനം അതിദുർഘടമാണെന്നും ആർച്ച് ബിഷപ്പ് ഷാർബെൽ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ജൂലൈ 2022, 16:35