പരിക്കേറ്റ ഉക്രൈൻ പട്ടാളക്കാരെ സന്ദർശിച്ച് ആർച്ച്ബിഷപ് ജിന്താരാസ് ഗ്രൂഷാസ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
റഷ്യൻ ആക്രമണത്തിൽ തകർന്ന ഉക്രൈയിനിലേക്കുള്ള സന്ദർശനത്തിനിടെ, യൂറോപ്യൻ മെത്രാൻസംഘടനകളുടെ ഉപദേശകസമിതി പ്രസിഡന്റും ലിത്വാനിയയിലെ വിൽനിയൂസ് ആർച്ച്ബിഷപ്പുമായ അഭിവന്ദ്യ ജിന്താരാസ് ഗ്രൂഷാസ്, മിലിട്ടറി ചാപ്ലൻസിയുടെ ഉപാധ്യക്ഷൻ ഫാ. അന്ദ്രീ സെലിൻസ്കിയ്ക്കൊപ്പം അവിടുത്തെ പരിക്കേറ്റ ഉക്രൈൻ പട്ടാളക്കാരെ സന്ദർശിച്ചു.
ഉക്രൈൻ ജനതയുടെ ഇന്നത്തെ കഴ്ട്ടപ്പാടുകളും യുദ്ധവും ഭാവിയിൽ രാജ്യത്തിന്റെ ക്ഷേമത്തിനും സമൃദ്ധിക്കും കാരണമാകട്ടെയെന്ന് പട്ടാളക്കാരുമായുള്ള കൂടിക്കാഴ്ചയിൽ ആർച്ച്ബിഷപ്പ് ഗ്രൂഷാസ് ആശംസിച്ചു.
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ഗുരുതരമായ പരിക്കുകൾ ഏൽക്കേണ്ടിവന്ന ആ പട്ടാളക്കാരുടെ ഉയർന്ന പോരാട്ടവീര്യം ലക്ഷ്യബോധവും ആശുപത്രിയിലെ ചെറിയ ഈ സംഭാഷണവേളയിൽ ആർച്ച്ബിഷപ് ഗ്രൂഷാസിന് മനസ്സിലാക്കാനായി എന്ന് ഇതുമായി ബന്ധപ്പെട്ട് ഗ്രീക്ക് കത്തോലിക്കാസഭയുടെ മേജർ ആർച്ച്ബിഷപ്പിന്റെ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു.
ലിതുവാനിയയിലെ മിലിട്ടറി ചാപ്ലൻസിയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ ആർച്ച്ബിഷപ് ജിന്താരാസ് ഗ്രൂഷാസ് പട്ടാളക്കാർക്കായുള്ള അജപാലനരംഗത്ത് ഏറെ സമയം ചിലവഴിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: