പ്രതിസന്ധിയിലുഴലുന്ന ശ്രിലങ്കയിൽ രൂപതകൾക്ക് സഹായവുമായി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ശ്രീലങ്കയിലെ കത്തോലിക്കാ രൂപതകൾക്ക് അടിയന്തിര സഹായവുമായി “ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം” (AID TO THE CHURH IN NEED- ACN) എന്ന പൊന്തിഫിക്കൽ സംഘടന.
ശ്രീലങ്ക രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന പശ്ചാത്തലത്തിലാണ് എസിഎൻ - ACN സഹായവുമായി എത്തിയിരിക്കുന്നത്. 3 കോടി 77000-ത്തോളം രൂപയ്ക്ക് തുല്യമായ 4 ലക്ഷത്തി 65000-ത്തിലേറെ യൂറോയുടെ അടിയന്തിര സഹായമാണ് ഈ സംഘടന ഇപ്പോൾ നല്കുന്നത്.
ശ്രീലങ്കയിലെ ഇപ്പോഴത്തെ അവസ്ഥ അതീവ ഗുരുതരമാണെന്നും പലർക്കും ഭക്ഷ്യ-ഔഷധ സഹായം ആവശ്യമാണെന്നും കാൻറി രൂപതയുടെ മെത്രാൻ വാലെൻസ് മെൻറിസ് വെളിപ്പെടുത്തി. പ്രാദേശിക സഭ അതിൻറെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ പോലും നിറവേറ്റാൻ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറയുന്നു.
ഗോടബയ രാജപക്‌സയുടെ ഭരണത്തിൻറെ ഫലമായ സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടിയതോടെയാണ് ജനം തെരുവിലിറങ്ങുകയും സമ്പൂർണ്ണ വ്യവസ്ഥിതി മാറ്റാം ലക്ഷ്യം വയ്ക്കുന്ന ജനകീയ പ്രക്ഷോഭണം പ്രസിഡൻറ് ഗോടബയ രാജപക്‌സയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: