തിരയുക

2021 ഒക്ടോബറിൽ മെത്രാന്മാരുടെ സിനഡിന്  ഫ്രാൻസിസ് പാപ്പാ ദിവ്യബലി അർപ്പിച്ച്കൊണ്ട് തുടക്കം കുറിക്കുന്ന ചിത്രം. 2021 ഒക്ടോബറിൽ മെത്രാന്മാരുടെ സിനഡിന് ഫ്രാൻസിസ് പാപ്പാ ദിവ്യബലി അർപ്പിച്ച്കൊണ്ട് തുടക്കം കുറിക്കുന്ന ചിത്രം. 

സിനഡ്: വിവേച്ചറിയലിനേയും (discernment) തീരുമാനമെടുക്കലിനേയും (decision making) സംബന്ധിച്ച സൗജന്യ ഓൺലൈൻ കോഴ്സുകളുടെ പരമ്പര

ഇപ്പോൾ തുടരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ഭാഗമായി, സഭയിലെ വിവേചിച്ചറിയലിനേയും തീരുമാനമെടുക്കലിനേയും കുറിച്ച് പര്യവേക്ഷണം ചെയ്യുന്നതിനായി സൗജന്യ ഓൺലൈൻ കോഴ്‌സുകളുടെ ഒരു പരമ്പര നൽകാൻ ഒരു സംഘം കത്തോലിക്കാ സ്ഥാപനങ്ങൾ ഒരുമിക്കുന്നു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"സഭയിലെ പൊതുവായ വിവേചിച്ചറിയലും തീരുമാനങ്ങളും" (Common Discernment and Decision Making in the Church) എന്ന വിഷയത്തിൽ വിപുലമായ ഒരു  ഓപൺ  ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള കത്തോലിക്കരെ ക്ഷണിക്കുന്നു.

സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ഭാഗമായി  നിലവിൽ രൂപത തലത്തിൽ ആരംഭിക്കുന്ന ഈ സംരംഭം 2023 ഒക്ടോബറിൽ റോമിൽ മെത്രാന്മാരുടെ സംഗമത്തോടെ സമാപിക്കും.

താൽപ്പര്യമുള്ള ആർക്കും ചേരാവുന്നതും ജൂലൈയിൽ ആരംഭിക്കുന്നതുമായ മൂന്നാഴ്ചത്തെ കോഴ്‌സ് ഒരു ലക്ഷത്തിലധികം ആളുകൾക്ക് "ദൈവശാസ്ത്രത്തിലും സിനഡാലിറ്റിയുടെ പരിശീലനത്തിലും" രൂപീകരണം ലഭ്യമാക്കുമെന്ന്  പ്രതീക്ഷിക്കപ്പെടുന്നു.

താൽപ്പര്യമുള്ളവർക്ക് ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

https://formaciononline.bc.edu/es/register-home/

ഒരു സിനഡൽ സഭാ കെട്ടിപ്പടുക്കൽ.

ബോസ്റ്റൺ കോളേജിലെ സ്‌കൂൾ ഓഫ് തിയോളജി ആൻഡ് മിനിസ്ട്രിയുടെ ഫോർമസിയോൺ കണ്ടിനുവ ഓൺലൈൻ ആണ് കോഴ്‌സുകൾക്ക് ആതിഥ്യം നൽകുന്നത്. ലത്തീനമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ മെത്രാൻ സമിതികളും ലത്തീനമേരിക്കയിലെ ഈശോസഭക്കാരും സന്യാസിനി സന്യാസ സഭകളുടെ മേലദ്ധ്യക്ഷരുടെ സംഘടനകളുമാണ് ഇത് സ്പോൺസർ ചെയ്യുന്നത്. "ഈ മൂന്നാം സഹസ്രാബ്ദത്തിൽ ഒരു സിനഡൽ സഭ കെട്ടിപ്പടുക്കുന്നതിന് പരിവർത്തനത്തിന്റെയും നവീകരണത്തിന്റെയും പ്രക്രിയകൾ സൃഷ്ടിക്കാൻ നമ്മെ ക്ഷണിക്കുന്ന സഭാജീവിതത്തിലെ ഒരു പുതിയ ഘട്ടത്തെ സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡ് പ്രതിനിധീകരിക്കുന്നു." എന്ന് ഒരു പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

സ്വതന്ത്രവും ആഗോള പരവുമായ സംഭവം

ആദ്യ കോഴ്‌സിൽ യോഗങ്ങളും, ആഴത്തിലുള്ള ചർച്ചകളും പ്രാദേശിക സഭകളുടെ വിവിധ പ്രതിനിധികളിൽ നിന്നുള്ള സാക്ഷ്യങ്ങളും അവരുടെ സിനഡലിറ്റി അനുഭവവും പങ്കുവയ്ക്കപ്പെടും. “എല്ലാ കോഴ്‌സുകളും തികച്ചും സൗജന്യവും, സ്‌പാനിഷ്, ഇംഗ്ലീഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകളിൽ ഓൺലൈനിൽ ലഭ്യവുമാണ്. "കൂടാതെ, എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള വക്താക്കൾ കോഴ്‌സുകളിൽ പങ്കെടുക്കും. ഇത് സഭയുടെ ആഗോളവും സാംസ്കാരികവുമായ ഒരു ദർശനം സ്വന്തമാക്കാൻ നമ്മെ സഹായിക്കും." എന്നും പത്രപ്രസ്താവനയിൽ പറയുന്നു.

പ്രഭാഷകരുടെ നീണ്ട പട്ടികയിൽ മെത്രാന്മാരുടെ സിനഡിന്റെ അണ്ടർസെക്രട്ടറി സി. നതാലി ബെക്വാർട്ടും ഉൾപ്പെടുന്നു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 June 2022, 10:52