തിരയുക

ക്രൈസ്തവ, യഹൂദ, മുസ്ലീം നേതാക്കൾ അടുത്തിടെ ജറുസലേമിലെ മോസ്കോ സ്ക്വയറിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഒത്തുകൂടിയ ചിത്രം. ക്രൈസ്തവ, യഹൂദ, മുസ്ലീം നേതാക്കൾ അടുത്തിടെ ജറുസലേമിലെ മോസ്കോ സ്ക്വയറിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഒത്തുകൂടിയ ചിത്രം.   (AFP or licensors)

സമാധാനത്തിലേക്ക് ‘ചെങ്കടൽ കടക്കുക' എന്ന മതാന്തര പ്രാർത്ഥന

ആഗോള സംഘർഷങ്ങളും യുദ്ധം മൂലമുണ്ടാകുന്ന ദുരിതങ്ങളും കണക്കിലെടുത്ത് വരുന്ന ജൂൺ 21ന് ലോക സമാധാനത്തിനായുള്ള ഒരു ഓൺലൈൻ പ്രാർത്ഥനാ യോഗത്തിന് ആതിഥേയത്വം വഹിക്കാൻ ക്രൈസ്തവ വ്യാപാരികളും ( Christian business people) വിവിധ മത അനുയായികളും ഒരുമിക്കുന്നു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"എല്ലാ മനുഷ്യരാശിയുടെയും ഭാവിയെ പ്രതിനിധീകരിക്കുന്ന ഈ ചരിത്ര നിമിഷം ചെങ്കടൽ കടക്കുക എന്ന ബൈബിൾ സംഭവത്തിലേക്ക് തന്റെ ചിന്തകളെ നയിക്കുന്നതായി ഈ സംരംഭത്തിന്  മുൻകൈയെടുത്ത നേലിദാ അങ്കോറ പറഞ്ഞു.

മോശ രക്ഷയിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ചതുപോലെ, ഇന്ന് എല്ലാ മതങ്ങളുടെയും മതസമൂഹങ്ങളുടെയും നേതാക്കൾ ദൈവം വാഗ്ദാനം ചെയ്ത സമാധാനത്തിന്റെയും വികസനത്തിന്റെയും ഭൂമിയിൽ എത്തിച്ചേരാൻ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങട്ടെ എന്നും അവർ പറഞ്ഞു. സമാധാനത്തിനായുള്ള മതങ്ങളുടെ (Religions for Peace) സെക്രട്ടറി ജനറൽ പ്രൊഫ. അസ്സകരമുമായുള്ള സഹകരണത്തിന്റെ ഫലമായാണ് ഈ സംരംഭം അവതരിപ്പിക്കാൻ നേലിദ അങ്കോറയാണ് സർവ്വമത പ്രാർത്ഥനയുടെ മാർഗ്ഗം  നിർദ്ദേശിച്ചത്.

ജൂൺ 21 ചൊവ്വാഴ്ച റോമിലെ സമയം വൈകുന്നേരം 4 മണിക്കാണ് ഈ സംരംഭം ക്രമീകരിച്ചിരിക്കുന്നത്. ബിസിനസ് ലോകത്തിനുള്ളിൽ ക്രൈസ്തവ  സാമൂഹിക ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചിട്ടുള്ളതുമായ ഒരു എക്യുമെനിക്കൽ സംഘടനയായ UNIAPAC ന്റെ എക്യുമെനിക്കൽ അന്തർമത സംവാദത്തിന്റെ പ്രതിനിധിയായിട്ടാണ് ശ്രീമതി അങ്കോറ പ്രവർത്തിക്കുന്നത്.

ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ

ലോകം പ്രാദേശികവും ആഗോളവുമായ നിരവധി സംഘട്ടനങ്ങളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് സമാധാനത്തിനായുള്ള മതാന്തര പ്രാർത്ഥനയുമായി മുന്നോട്ടു വരുന്നത്. “ചെറിയ കഷണങ്ങളായി പോരാടിക്കൊണ്ടിരിക്കുന്ന ഒരു ലോകമഹായുദ്ധം " എന്ന് ഫ്രാൻസിസ് പാപ്പാ ഈ സംഘർഷങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.

"ലോകം യുദ്ധത്തിലാണ്," ചൊവ്വാഴ്ച പുറത്തിറക്കിയ ലാ ചിവിത്താ കത്തോലിക്കാ എന്ന പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ ഫ്രാൻസിസ് പാപ്പാ സൂചിപ്പിച്ചു.

“എന്നെ സംബന്ധിച്ചിടത്തോളം, ഇന്ന് മൂന്നാം ലോക മഹായുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് നമുക്ക് ചിന്തയ്ക്ക് ഇടം നൽകേണ്ട കാര്യമാണ്. ഒരു നൂറ്റാണ്ടിൽ മൂന്ന് ലോകമഹായുദ്ധങ്ങൾ നടത്തിയ മനുഷ്യരാശിക്ക് എന്താണ് സംഭവിക്കുന്നത്?... ഇതൊരു ദുരന്തമാണ്.”  പാപ്പാ പറഞ്ഞു.

യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെ ഭാഗികമായി പരാമർശിക്കുകയായിരുന്നു പാപ്പാ. കഴിഞ്ഞ  ബുധനാഴ്ചയിലെ പൊതു കൂടികാഴ്ചയിലും ഇക്കാര്യം പാപ്പാ അനുസ്മരിച്ചു കൊണ്ട്

ആ യുദ്ധത്തിലും, മറ്റു പല യുദ്ധങ്ങളും മൂലം കഷ്ടപ്പെടുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു. സംഘർഷവും യുദ്ധവും അവസാനിപ്പിക്കാൻ പ്രാർത്ഥിക്കാൻ എല്ലാ മതങ്ങളിൽപ്പെട്ട വ്യക്തികളും ആത്മാവിൽ പങ്കുചേരണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹത്തിനനുസൃതമായാണ് ചൊവാഴ്ച്ചത്തെ ലോകസമാധാനത്തിനായുള്ള ഈ പ്രാർത്ഥന.

 എല്ലാവരും ഉത്തരവാദികളായ യുദ്ധം

ഒരു മാസം മുമ്പ്, സമാധാനത്തിനായുള്ള മതങ്ങളും ( Religions for Peace)  UNIAPAC ഉം ചേർന്ന്  യുക്രെയ്നിലെ യുദ്ധത്തെ അപലപിച്ചുകൊണ്ട് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. അതിൽ, യുക്രെയ്നിലെ യുദ്ധം "മനുഷ്യരാശിക്ക് അതിന്റെ കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള നിർണ്ണായക നിമിഷത്തെ പ്രതിനിധീകരിക്കുന്നു." എന്ന് അടയാളപ്പെടുത്തി.

മനുഷ്യസാഹോദര്യത്തെ ആശ്ലേഷിക്കുക

" മനുഷ്യരാശിയുടെ സംഘർഷങ്ങൾക്കുള്ള പരിഹാരം മാനവ സാഹോദര്യത്തിന്റെ ആശ്ലേഷമാണ്. അത് യുദ്ധത്തിലേക്ക് നയിക്കുന്ന സാഹസിക മത്സരത്തിന് ബദൽ മാതൃക പ്രദാനം ചെയ്യുന്നു എന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. നാമെല്ലാവരും പൊതുനന്മയ്ക്ക് സംഭാവന നൽകുകയും ഭാവിയിലേക്കുള്ള   വീക്ഷണത്തോടെ വേണം  വർത്തമാനകാലത്തിൽ പ്രവർത്തിക്കേണ്ടതെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സാഹോദര്യത്തിന്റെയും വികസനത്തിന്റെയും സമാധാനപൂർണ്ണമായ തീരങ്ങളിലേക്ക് സംഘർഷത്തിന്റെ ചെങ്കടൽ കടക്കാൻ മനുഷ്യരാശിയെ സഹായിക്കുന്നതിന് എല്ലാ വിശ്വാസികൾക്കിടയിലും മൂർത്തമായ പ്രതികരണം നൽകാൻ ലോകസമാധാനത്തിനായുള്ള സർവ്വമത പ്രാർത്ഥന പരിശ്രമിക്കുന്നു എന്ന് അങ്കോരാ അഭിപ്രായപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 June 2022, 13:21