തിരയുക

ലോകത്തിലെ ബലഹീനരെ പ്രതീകാത്മകമായി ആശ്ലേഷിക്കുന്നതിന് കൈകൾ വിരിച്ച് സന്ന്യാസിനികൾ, യു ഐ എസ് ജി-യുടെ (UISG) പഞ്ചദിന സമ്മേളനത്തിലെ ഒരു ദൃശ്യം, റോം 02/05/22 ലോകത്തിലെ ബലഹീനരെ പ്രതീകാത്മകമായി ആശ്ലേഷിക്കുന്നതിന് കൈകൾ വിരിച്ച് സന്ന്യാസിനികൾ, യു ഐ എസ് ജി-യുടെ (UISG) പഞ്ചദിന സമ്മേളനത്തിലെ ഒരു ദൃശ്യം, റോം 02/05/22 

സന്ന്യാസിനീ സമൂഹങ്ങളുടെ പൊതുശ്രേഷ്ഠകളുടെ സമിതിയുടെ സമ്മേളനം!

“സിനഡാത്മക യാത്രയിൽ ബലഹീനതയെ ആശ്ലേഷിക്കുക” എന്നതാണ് സന്ന്യാസിനീസമൂഹങ്ങളുടെ പൊതുശ്രേഷ്ഠകളുടെ അന്താരാഷ്ട്ര സമിതിയുടെ ഇരുപത്തിരണ്ടാം സമ്പൂർണ്ണ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സന്ന്യാസിനീസമൂഹങ്ങളുടെ പൊതുശ്രേഷ്ഠകളുടെ, അഥവാ, സുപ്പീരിയർ ജനറൽമാരുടെ അന്താരാഷ്ട്ര സമിതിയുടെ- യു ഐ എസ് ജി-യുടെ (UISG) പഞ്ചദിന സമ്പൂർണ്ണ സമ്മേളനം റോമിൽ നടന്നുവരുന്നു.

മെയ് 2-ന് തിങ്കളാഴ്ച ആരംഭിച്ച ഈ യോഗം ആറാം തീയതി വെള്ളിയാഴ്‌ച (2-6/05/22) സമാപിക്കും.

“സിനഡാത്മക യാത്രയിൽ ബലഹീനതയെ ആശ്ലേഷിക്കുക” എന്നതാണ് ഈ ഇരുപത്തിരണ്ടാം സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

500 പേർ നേരിട്ടും 200-ഓളം പേർ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലിരുന്ന് സമ്പർക്കമാദ്ധ്യമോപാധികളിലൂടെയും ഈ സമ്മേളനത്തിൻ പങ്കെടുക്കുന്നുണ്ട്.

സമൂഹത്തിലെ ദുർബ്ബലരെ ആശ്ലേഷിക്കുന്നതിൻറെ പ്രതീകമെന്നോണം ഒരു നിമിഷം കൈകൾ വിരിച്ചു പിടിക്കാൻ ഈ സമ്മേളനത്തിൻറെ ഉദ്ഘാടന പ്രസംഗത്തിൽ സന്ന്യസിനീ സമൂഹങ്ങളുടെ പൊതുശ്രേഷ്ഠകളുടെ അന്താരാഷ്ട്ര സമിതിയുടെ അദ്ധ്യക്ഷയായ കന്യാസ്ത്രി ജൊലാന്ത കാഫ്ക നേരിട്ടും അല്ലാതെയും ഈ സമ്മേളനത്തിൽ സംബന്ധിക്കുന്നവരെ ക്ഷണിക്കുകയും എല്ലാവരും പ്രത്യുത്തരിക്കുകയും ചെയ്തു.

തങ്ങൾ സേവിക്കുന്ന, പലപ്പോഴും സമൂഹത്തിലെ ഏറ്റവും വേധ്യരായവരുടെ ലോകത്തെ ഈ സമ്മേളനത്തിൽ സംബന്ധിക്കുന്നവർ സത്യത്തിൽ ആലിംഗനം ചെയ്യുന്നുവന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇതെന്നും ഈ സമ്മേളനത്തിൻറെ ഈ ദിനങ്ങളിലെ പ്രവർത്തനങ്ങൾ നമ്മുടെ പ്രത്യാശയായ ക്രിസ്തുവിൻറെ വെളിച്ചത്തിൽ അധിഷ്ഠിതമാണെന്നും സിസ്റ്റർ ജൊലാന്ത പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 May 2022, 13:16