തിരയുക

കർദ്ദിനാൾ മത്തെയോ ത്സൂപ്പി കർദ്ദിനാൾ മത്തെയോ ത്സൂപ്പി 

കർദ്ദിനാൾ മത്തെയോ ത്സൂപ്പി: പുതിയ കർദ്ദിനാൾമാർ ഒരു ദാനം

ആഗസ്റ്റ് അവസാനമുള്ള പുതിയ കർദ്ദിനാൾമാരുടെ സ്ഥാപനത്തെക്കുറിച്ചുള്ള പാപ്പായുടെ പ്രഖ്യാപനത്തെ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ സന്തോഷം നിറഞ്ഞ വാക്കുകളിലൂടെയാണ് പ്രകടിപ്പിച്ചത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

എളിമ, നിസ്വാർത്ഥത, ആനന്ദം എന്നിവയെക്കുറിച്ച് പാപ്പാ പറഞ്ഞ വാക്കുകളെ അനുസ്മരിപ്പിച്ചു കൊണ്ട് പുതിയ കർദ്ദിനാൾമാർ സഭയ്ക്കുള്ള ഒരു ദാനമാണ് എന്ന് കർദ്ദിനാൾ മത്തെയോ ത്സൂപ്പി ഓർമ്മിപ്പിച്ചു.

"നമ്മുടെ സഭയുടെ മക്കളായ അഞ്ചു പുതിയ കർദ്ദിനാൾമാരുടെ ദാനത്തിന് ഫ്രാൻസിസ് പാപ്പായ്ക്കുള്ള നന്ദി നമുക്ക് പ്രകടിപ്പിക്കാം. പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചതു പോലെ ക്രിസ്തുവിനോടുള്ള തങ്ങളുടെ വിധേയത്വം സ്ഥിരീകരിക്കുന്നതിലൂടെ ദൈവത്തിന്റെ വിശ്വസ്ഥരായ മുഴുവൻ വിശുദ്ധ ജനത്തിന്റെയും നന്മയ്ക്കായി റോമയുടെ മെത്രാൻ എന്ന നിലയിലുള്ള തന്റെ ശുശ്രൂഷയിൽ പാപ്പായെ സഹായിക്കാൻ അവരെ നമുക്ക് പ്രാർത്ഥനയിൽ അനുഗമിക്കാം" എന്ന് അദ്ദേഹം പറഞ്ഞു.

ബൊളോഞ്ഞയുടെ മെത്രാപോലീത്തയും ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനുമായ കർദ്ദിനാൾ മത്തെയോ ത്സൂപ്പി സന്തോഷത്തോടെയാണ്, ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം പുതിയ 21 കർദ്ദിനാൾമാരുടെ സ്ഥാപനത്തിനായി അടുത്ത ആഗസ്റ്റ്  27ന് ഒരു കൊൺസിസ്റ്റോറിയം നടത്തുമെന്ന  പാപ്പായുടെ  പ്രഖ്യാപനത്തെ  സ്വീകരിച്ചത്.  ഇതിൽ 5 പേർ ഇറ്റലിക്കാരാണ്: കോമോയുടെ മെത്രാനായ മോൺ. ഒസ്കാർ കൻതോണി; ഉലൻബതാറിലെ (മൊങ്കോളിയ) അപ്പോസ്തലിക പ്രീഫെക്ട് ആയ മോൺ. ജോർജോ  മരേങ്കോ IMC; കാല്യരിയിലെ എമിരിത്തൂസ് മെത്രാപോലിത്താ മോൺ. അരീഗോ മില്ല്യോ; ദൈവശാസ്ത്ര പ്രൊഫസ്സറായ  ഫാ. ജാൻഫ്രാങ്കോ ഗിർളാണ്ടാ എസ്. ജെ.; സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കാനോനിക്കോ ആയിരുന്ന മോൺ. ഫോർത്തുണാത്തോ  ഫ്രെത്സാ എന്നിവരാണവർ.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 May 2022, 13:40