തിരയുക

കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൻറെ ഒരു മുഖം! കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൻറെ ഒരു മുഖം!  (AFP or licensors)

പാപ്പായുടെ സന്ദർശനം പ്രാർത്ഥനയോടെ പാർത്തിരിക്കുന്ന കോംഗൊ നിവാസികൾ!

കോംഗൊയിലെ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പാപ്പായുടെ ഇടയസന്ദർശനം വലിയ ആനന്ദവേളയാണെന്ന് കിക്വിറ്റ് രൂപതയുടെ മെത്രാൻ തിമോത്തീ ബോദിക മൻസിയായി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോംഗോ നിവാസികളേ അനുരഞ്ജിതരാകൂ എന്ന ആഹ്വാനവുമായിട്ടായിരിക്കും പാപ്പാ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൽ എത്തുകയെന്ന് അന്നാട്ടിലെ കിക്വിറ്റ് രൂപതയുടെ മെത്രാൻ തിമോത്തീ ബോദിക മൻസിയായി (Timothée Bodika Mansiyai).

ക്ലശിക്കുന്ന സഭയ്ക്കുള്ള സഹായം (എയ്ഡ ടു ദ ചർച്ച് ഇൻ നീഡ്, Aid to the Church in Need) എന്ന അന്താരാഷ്ട്ര സംഘടനയോട്, ഫ്രാൻസീസ് പാപ്പായുടെ ഇക്കൊല്ലം (2022) ജൂലൈ 2-5 വരെയുള്ള കോംഗോ സന്ദർശനത്തിനുള്ള അന്നാട്ടുകാരുടെ ഒരുക്കത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ രണ്ടാം കോംഗൊ സന്ദർശനാന്തരം 37 വർഷത്തിനു ശേഷമുള്ള ഈ അപ്പസ്തോലിക പര്യടനത്തെക്കുറിച്ചുള്ള വാർത്ത തങ്ങൾ ആവേശത്തോടെയാണ് ശ്രവിച്ചതെന്നും തങ്ങളെ വിശ്വാസത്തിൽ സ്ഥിരീകരിക്കാൻ ഒരു ഇടയൻ എന്ന നിലയിൽ പാപ്പാ എത്തുമ്പോൾ തങ്ങൾ അനുഗ്രഹീതരാണെന്നും ബിഷപ്പ് തിമൊത്തീ പറഞ്ഞു.

പാപ്പായുടെ ഈ വരവിനുള്ള ഒരുക്കത്തിൻറെ ഭാഗമായി എല്ലാ ദിവസവും ദിവ്യബലിയുടെ സമാപനത്തിൽ ഒരു പ്രത്യേക പ്രാർത്ഥന വിശ്വാസികൾ ചൊല്ലുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കോംഗൊയിലെ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഈ ഇടയസന്ദർശനം വലിയ ആനന്ദവേളയാണെന്നും എന്നാൽ പാപ്പായെ അറിയാത്തവരുടെ കാര്യത്തിലാകട്ടെ ഇത് വലിയ ആകാംക്ഷയാണെന്നും ബിഷപ്പി തിമൊത്തീ പറഞ്ഞു.

കോംഗൊ റിപ്പബ്ലിക്കിനെ അലട്ടുന്ന പലവിധത്തിലുള്ളതും സങ്കീർണ്ണങ്ങളുമായ സംഘർഷങ്ങളും അനന്തമായ ക്ലേശങ്ങളും കാരണം പാപ്പായുടെ അന്നാടിനുള്ള സന്ദേശം അനുരഞ്ജനത്തിൻറെതായിരിക്കുമെന്നും അദ്ദേഹം കരുതുന്നു.

നാടിനെ നിരവധി പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും കോംഗൊയിലെ ജനങ്ങളുടെ കൈയിൽ സാർവ്വത്രിക സഭയുമായി പങ്കുവയ്ക്കാൻ എന്തെങ്കിലും ഉണ്ടെന്ന് ബിഷപ്പ് തിമൊത്തി പ്രസ്താവിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2022, 12:56