തിരയുക

ഫ്രാൻസീസ് പാപ്പാ, കാരുണ്യ പ്രേഷിതരോടൊപ്പം, ഒരു പഴയ ചിത്രം, 10/04/2018 ഫ്രാൻസീസ് പാപ്പാ, കാരുണ്യ പ്രേഷിതരോടൊപ്പം, ഒരു പഴയ ചിത്രം, 10/04/2018 

കരുണയുടെ പ്രേഷിതരുടെ ലോക സമ്മേളനം റോമിൽ!

കാരുണ്യത്തിൻറെ പ്രേഷിതരുടെ മൂന്നാം ലോക സമ്മേളനം ഈ മാസം 23-25 വരെ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കാരുണ്യ പ്രേഷിതരുടെ മൂന്നാം ആഗോള സമ്മേളനം റോമിൽ ആരംഭിച്ചു.

ഈ ത്രിദിന സമ്മേളനത്തിന് ഈ ഇരുപത്തിമൂന്നാം തീയതി ശനിയാഴ്ചയാണ് (23/04/22) തുടക്കമായത്.

നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഈ സമ്മേളനം ഇരുപത്തിയഞ്ചാം തീയതി തിങ്കളാഴ്ച സമാപിക്കും.

“കരുണയുടെ പ്രേഷിതൻ: സ്വീകരണത്തിൻറെ അടയാളം” എന്നതാണ് ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

ഇന്ത്യയുൾപ്പടെ നിരവധി നാടുകളിൽ നിന്നുള്ള കാരുണ്യത്തിൻറെ പ്രേഷിതർ ഇതിൽ പങ്കെടുക്കുന്നുണ്ടെന്നും, ഇവർ സഭയിൽ സുപ്രധാനമായൊരു പങ്കുവഹിക്കുന്നുണ്ടെന്നും നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കൽ സമിതി ഈ സമ്മേളനത്തെ അധികരിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

ഈ ഇരുപത്തിനാലാം തീയതി, ദൈവികകാരുണ്യത്തിൻറെ ഞായറാഴ്ച (24/04/22) രാവിലെ, ഈ പ്രേഷിതർ, ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ സഹകാർമ്മികരായിരിക്കും.

സമ്മേളനത്തിൻറെ സമാപനദിനമായ തിങ്കളാഴ്‌ച പാപ്പാ അവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

2016-ലാണ് ഫ്രാൻസീസ് പാപ്പാ കാരുണ്യ പ്രേഷിതസംഘത്തിന് രൂപം നല്കിയത്. ഇന്ന് ലോകത്തിൽ ഈ പ്രേഷിതരുടെ സംഖ്യ 1040 ആണ്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഏപ്രിൽ 2022, 12:42