തിരയുക

വലിയ മെത്രാപ്പോലീത്ത (മേജർ ആർച്ച്ബിഷപ്പ്) സ്വിയത്തൊസ്ലാവ് ഷെവ്ചുക്ക് (Sviatoslav Shevchuk), ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവൻ വലിയ മെത്രാപ്പോലീത്ത (മേജർ ആർച്ച്ബിഷപ്പ്) സ്വിയത്തൊസ്ലാവ് ഷെവ്ചുക്ക് (Sviatoslav Shevchuk), ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവൻ  

ഉക്രൈയിന് വലിയ മെത്രാപ്പോലീത്ത ഷെവ്ചുക്കിൻറെ പ്രത്യാശാദായക സന്ദേശം!

ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ വലിയ മെത്രാപ്പോലീത്ത (മേജർ ആർച്ച്ബിഷപ്പ്) സ്വിയത്തൊസ്ലാവ് ഷെവ്ചുക്കിൻറെ വീഡിയൊ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉത്ഥിതൻ ശത്രുക്കളുടെ പദ്ധതികൾ തകർത്തുകൊണ്ട് ഉക്രൈയിനെ ഉയിർത്തെഴുന്നേല്പിക്കുമെന്ന് അന്നാട്ടിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവൻ വലിയ മെത്രാപ്പോലീത്ത (മേജർ ആർച്ച്ബിഷപ്പ്) സ്വിയത്തൊസ്ലാവ് ഷെവ്ചുക്ക് (Sviatoslav Shevchuk).

ജൂലിയൻ പഞ്ചാംഗം പിൻചെല്ലുന്ന ക്രൈസ്തവസഭകൾ ഉത്ഥാനത്തിരുന്നാൾ ആചരിച്ചതും, ഉക്രൈയിനെതിരെ റഷ്യ ഫെബ്രുവരി 24-ന് ആരംഭിച്ച യുദ്ധം അറുപതാം ദിവസത്തിലേക്കു കടന്നതുമായ ദിനത്തിൽ, അതായത്, ഈ മാസം ഇരുപത്തിനാലിന് (24/04/22) ഞായറാഴ്‌ച അദ്ദേഹം പുറപ്പെടുവിച്ച വീഡിയൊ സന്ദേശത്തിലാണ് ഈ പ്രത്യാശാ പ്രകടനം ഉള്ളത്.

യുദ്ധവേളയിലാണ് ഈ ഉയിർപ്പുതിരുന്നാൾ ആഘോഷിക്കുന്നതെന്നും ഈ സ്വർഗ്ഗീയാനന്ദം തകർന്നടിഞ്ഞ ഭവനങ്ങളിലേക്കും സ്വഭവനവും നാടും വിട്ട 1 കോടി അഭയാർത്ഥികളിലേക്കും ഇറങ്ങുന്നുവെന്നും ഉത്ഥാനോത്സവം വലിയ ആനന്ദത്തിൻറെയും പ്രത്യാശയുടെയും ആഘോഷമാണെന്നും മേജർ ആർച്ചുബിഷപ്പ് ഷെവ്ചുക് പറയുന്നു.

ആ പരിശുദ്ധ ദിനത്തിൽ പോലും ശത്രുക്കൾ ഉക്രൈയിനിലെ ജനങ്ങളെ കൊന്നോടുക്കുന്നതിനുള്ള പദ്ധതികൾ ഉപേക്ഷിച്ചില്ലെന്നും ഉക്രൈയിനിൽ മരണവുമായെത്തുന്ന മിസൈലുകളിലും ബോംബുകളിലും പോലും ശത്രുക്കൾ “ക്രിസ്തു ഉയിർത്തെഴുന്നേറ്റു” എന്ന് നിന്ദ്യമായ രീതിയിൽ കുറിച്ചുവെച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 April 2022, 12:53