പശ്ചിമ ബംഗാളിലെ കൃഷ്ണാഗർ രൂപതയ്ക്ക് പുതിയ മെത്രാൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പശ്ചിമ ബംഗാളിലെ കൃഷ്ണാഗർ രൂപതയുടെ പുതിയ മെത്രാനായി പാപ്പാ സലേഷ്യൻ വൈദികനായ നിർമൽ വിൻസെൻറ് ഗോമസിനെ നാമനിർദ്ദേശം ചെയ്തു.ശനിയാഴ്ച (30/04/22) ആണ് ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
ഡാർജിലിംഗിലെ സലേഷ്യൻ സെമിനാരിയുടെ നൊവിഷ്യേറ്റിൻറെ ഉപമേധാവിയായി സേവനമനുഷ്ഠിച്ചുവരവെയാണ് വൈദികൻ നിർമൽ ഗോമസ് രൂപാതദ്ധ്യക്ഷനായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
63 വയസ്സുള്ള അദ്ദേഹം 1959 ഫെബ്രുവരി 8-ന് കൃഷ്ണാഗർ രൂപതയിൽപ്പെട്ട റണഘട്ടിലാണ് ജനിച്ചത്. സലേഷ്യൻ സമൂഹത്തിൽ ചേർന്ന നിയുക്തമെത്രാൻ നിർമൽ വിൻസെൻറ് ഗോമസ് 1989 ജൂലൈ 22-ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് ബോധനശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം സൊണാദയിലെ സലേഷ്യൻ കോളേജിൻറെ റെക്ടർ, കൃഷ്ണനഗറിലെ ഡോൺ ബോസ്കൊ വിദ്യാലയ മേധാവി, സിലിഗുറിയിൽ ഡോൺ ബോസ്കൊ വിദ്യാലയത്തിൻറെ ഉപ മേധാവി, കൽക്കട്ടയിലെ സലേഷ്യൻ സമൂഹത്തിൻറെ പ്രൊവിൻഷ്യൽ തുടങ്ങിയ വവിധ പദവികൾ അലങ്കരിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: