അശാന്തി നിറഞ്ഞ ലോകത്തിൽ ക്രിസ്തുവിനെ സാഹസികമായി തേടിയിറങ്ങുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശ്വാസത്തോടും ധീരതയോടും കൂടെ ക്രിസ്തുവിനെ തേടുന്നവർക്ക് അവിടന്ന് പ്രത്യാശയാണെന്ന് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ആർച്ച്ബിഷപ്പ് പിയെർബത്തീസ്ത പിത്സബാല്ല (Patriarch Pierbattista Pizzaballa).
ഉയിർപ്പുതിരുന്നാൾ ജാഗരദിവ്യബലി മദ്ധ്യേ നല്കിയ വചന സന്ദേശത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
സ്വന്തം സുരക്ഷിതത്വങ്ങളിൽ അടഞ്ഞു കിടക്കാതെ, അശാന്തി നിറഞ്ഞ ലോകത്തിൽ ക്രിസ്തുവിനെ സാഹസികമായി തേടിയിറങ്ങുന്നവരുടെ പ്രത്യാശയാണ് അവിടന്നെന്നും വിശ്വാസിസമൂഹം എന്ന നിലയിൽ ഈ പാതയിൽ ഒത്തൊരുമിച്ചു ചരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നുവെന്നും പാത്രിയാർക്കീസ് പിത്സബാല്ല കൂട്ടിച്ചേർത്തു.
നാമോരോരുത്തരുടെയും സജീവ പങ്കാളിത്തമാണ് സഭയെ വളർത്തുന്നതെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്ഥാനവിളംബരം ആദ്യം ലഭിച്ച ജറുസലേമിലെ സഭ ദൈവജനത്തിന് സുവിശേഷപാതയിൽ പ്രത്യാശയുടെ വിളക്കായിരിക്കട്ടെയെന്ന് പാത്രിയാർക്കീസ് പിത്സബാല്ല ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: