തിരയുക

യുക്രേനിയൻ ആർമിയുടെ മിലിട്ടറി ചാപ്ലെയിൻ ഫാ.ആൻഡ്രി സെലിൻസ്കി എസ്.ജെ യുക്രേനിയൻ ആർമിയുടെ മിലിട്ടറി ചാപ്ലെയിൻ ഫാ.ആൻഡ്രി സെലിൻസ്കി എസ്.ജെ 

യുക്രെയ്നിൽ ആഭ്യന്തരമായി കുടിയൊഴിക്കപ്പെട്ട വ്യക്തികളെ സഹായിക്കാൻ ആശ്രമങ്ങൾക്ക് സുപ്രധാനമായ പിന്തുണ

പടിഞ്ഞാറൻ യുക്രെയ്‌നിലെ നൂറുകണക്കിന് വരുന്ന രാജ്യത്തിനുള്ളിൽ തന്നെ കഴിയുന്ന അഭയാർത്ഥികൾക്ക് അഭയം നൽകുന്ന യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ആറ് ആശ്രമങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കും. കത്തോലിക്കാ സഭയുടെ ഉപവി സ്ഥാപനമായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡാണ് സഹായം നൽകുന്നത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പടിഞ്ഞാറൻ യുക്രെയ്‌നിലെ നൂറുകണക്കിന് വരുന്ന രാജ്യത്തിനുള്ളിൽ തന്നെ കഴിയുന്ന അഭയാർത്ഥികൾക്ക് അഭയം നൽകുന്ന യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ആറ് ആശ്രമങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കും. കത്തോലിക്കാ സഭയുടെ ഉപവി സ്ഥാപനമായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡാണ് സഹായം നൽകുന്നത്.

യുക്രെയ്നിലെ സംഘർഷം ആരംഭിച്ചതുമുതൽ, യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ ബസിലിയൻ സന്യാസിമാർ ഷെല്ലാക്രമണത്തിലും ബോംബാക്രമണത്തിലും പലായനം ചെയ്ത നൂറുകണക്കിന് ആളുകൾക്ക് അവരുടെ ആശ്രമവാതിലുകൾ തുറന്നിട്ടിരിക്കുകയാണ്.

സുപ്രധാന സഹായം

ഈ യുദ്ധത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്നവർക്ക് അഭയം നൽകുന്നത് തുടരുന്നതിനാൽ ആറ് ആശ്രമങ്ങളുള്ള ബസിലിയൻ നിയമം പാലിക്കുന്ന വിശുദ്ധ ജോസഫത്തിന്റെ ആശ്രമത്തിന്  ഇപ്പോൾ  എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (എസിഎൻ) ഉപവി എന്ന പേരിൽ 57,000 പൗണ്ട് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. വൈദ്യുതിയുടേയും, വെള്ളത്തിന്റെയും ചെലവുകൾ കൂടാതെ രോഗികൾക്കുള്ള മരുന്ന് എന്നിവയുടെ ഭാരം താങ്ങാൻ സന്യാസിമാരെ സഹായിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.

യുദ്ധത്തിന്റെ മനുഷ്യച്ചെലവ്

പടിഞ്ഞാറൻ യുക്രെയ്‌നിലെ ലിവിവിനടുത്തുള്ള ബ്രിയുഖോവിച്ചിയിലുള്ള ബേസിലിയൻ പ്രോവിൻഷ്യൽ  ഭവനം 150 സ്ത്രീകളെയും കുട്ടികളെയും പരിപാലിക്കുന്നു. "ഇതു വളരെ കഠിനമാണ്. ഞങ്ങളുടെ പുരുഷന്മാർ യുദ്ധം ചെയ്യാൻ പോയതിനാൽ ഞങ്ങൾ  ഉപേക്ഷിക്കപ്പെട്ടു. ഞാൻ നാല് കുട്ടികളുമായാണ്  കഴിയുന്നത്.” ആശ്രമത്തിൽ താമസസൗകര്യം ലഭിച്ച ഒരു സ്ത്രീ പറഞ്ഞു.  തന്റെ കുട്ടികളെ സംരക്ഷിക്കുന്നതിനായി താൻ കീവിൽ നിന്ന് ഓടിപ്പോന്നതായി രണ്ട് മാസം പ്രായമുള്ള ഇളയ കുട്ടിയുമായി ആ അമ്മ ACNനോടു പങ്കുവച്ചു. ഇത് പോലെ നിരവധി പേർ അവരുടെ പ്രിയപ്പെട്ടവരെ ഉപേക്ഷിച്ച കഥകളും  വിവരിച്ചു.

പ്രതീക്ഷയുടെ ആശ്രമങ്ങൾ

മഠത്തിലെത്തിയ അഭയാർത്ഥികളെ ആവശ്യമുള്ളിടത്തോളം താമസിക്കാൻ അനുവദിക്കുന്നുണ്ട്. അവർ രാജ്യം വിട്ട് പലായനം ചെയ്യാനല്ല, സുരക്ഷിതമായി തീരുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു.“തങ്ങളെ സ്വീകരിച്ച സന്യാസിമാരോടു തങ്ങൾ വളരെ നന്ദിയുള്ളവരാണ് " എന്ന് പറഞ്ഞ അഭയാർത്ഥികൾ  ആശ്രമത്തിൽ വളരെ  സുരക്ഷിതരായിരിക്കുന്നുവെന്നു പറഞ്ഞു. യുദ്ധം ഉടൻ അവസാനിക്കുമെന്നും നാട്ടിലേക്ക് അവർക്ക് മടങ്ങാനാവുമെന്നും അവർ പ്രതീക്ഷിക്കുന്നു.

ACN പിന്തുണ

എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ ഈ അധിക ധനസഹായം ഒരു മില്യണിലധികം പൗണ്ട് വരുന്നതാണ്. ഇത് യുദ്ധം കാരണം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന യുക്രെയ്‌നിലുടനീളം പുരോഹിതരെയും സന്യാസികളെയും പിന്തുണയ്ക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2022, 13:39