തിരയുക

പോണ്ടിച്ചേരി-കൂടലൂർ അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ്പ്  ഫ്രാൻസീസ് കലിസ്റ്റ് പോണ്ടിച്ചേരി-കൂടലൂർ അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ്പ് ഫ്രാൻസീസ് കലിസ്റ്റ് 

പോണ്ടിച്ചേരി-കൂടലൂർ അതിരൂപതയ്ക്ക് പുതിയ ആർച്ച്ബിഷപ്പ്!

ഉത്തർപ്രദേശിലെ മീററ്റ് രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന മെത്രാൻ ഫ്രാൻസീസ് കലിസ്റ്റാണ് പുതിയ അതിരൂപതാദ്ധ്യക്ഷൻ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പോണ്ടിച്ചേരി കൂടലൂർ അതിരൂപതയ്ക്ക് പുതിയ ഭരണസാരഥി.

ഉത്തർപ്രദേശിലെ മീററ്റ് രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരിന്ന മെത്രാൻ ഫ്രാൻസീസ് കലിസ്റ്റിനെയാണ് ഫ്രാൻസീസ് പാപ്പാ പോണ്ടിച്ചേരി കൂടലൂർ അതിരൂപതയുടെ പുതിയ അദ്ധ്യക്ഷനായി ശനിയാഴ്‌ച (19/03/22) നിയമിച്ചത്.

തമിഴ്നാട്ടിലെ റീത്താപുരത്തിൽ 1957 നവമ്പർ 23 ജനിച്ച അദ്ദേഹം 1982 ഡിസമ്പർ 30-ന് പൗരോഹിത്യം സ്വീകരിക്കുകയും 2008 ഡിസമ്പർ 3-ന് മീററ്റ് രൂപതയുടെ മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിനെ തുടർന്ന് 2009 ഫെബ്രുവരി 8-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.

15250 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പോണ്ടിച്ചേരി കൂടലൂർ അതിരൂപതയുടെ അതിർത്തിക്കുള്ളിൽ വസിക്കുന്ന 75 ലക്ഷത്തി 74000-ത്തോളം നിവാസികളിൽ കത്തോലിക്കരുടെ സംഖ്യ 4 ലക്ഷത്തിനടുത്തു മാത്രമാണ്.

ഇവരുടെ ആത്മീയകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിന് 240 ലേറെ വൈദികരുണ്ട്.

1886-ൽ സ്ഥാപിതമായ പോണ്ടിച്ചേരി കൂടലൂർ അതിരൂപതയുടെ സാമന്തരൂപതകൾ ധർമ്മപുരി, കുംഭകോണം, സേലം, തഞ്ചാവൂർ എന്നിവയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 മാർച്ച് 2022, 16:33